Enable Malayalam on Windows XP
Note: You need Windows XP Service Pack 2 or later to enable malayalam in your computer
- control Panel-ലെ Regional Language Option'ല്‍ Language എന്ന Tab എടുത്ത് 'Install Files For Complex Script' എന്നു കാണിക്കുന്ന കോളം ടിക്ക് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുക, ഇല്ലെങ്കില്‍ ടിക്ക് ചെയ്യുക.
Win XP CD ആവശ്യപ്പെടുമ്പോള്‍ CD ഡ്രൈവില്‍ ഇട്ടതിനുശേഷം അതു പൂര്‍ണ്ണമായി Install ചെയ്യുക.തുടര്‍ന്ന് സിസ്റ്റം റീബൂട്ട് ചെയ്യുക
- വീണ്ടും Controle Panel ലെ Reagional Language Tab- ല്‍ Deatils ബട്ടണ്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ വരുന്ന Window-യില്‍ Add button ക്ലിക്ക് ചെയ്യുക.
- Input Language ലിസ്റ്റില്‍ നിന്നും 'Malayalam (India) ' എന്ന ഭാഷ തിരഞ്ഞെടുക്കുക.
ഇപ്പോള്‍ നിങ്ങളുടെ task bar-ല്‍ Language എന്ന ചിഹ്നം കാണാന്‍ സാധിക്കും .
ഫോണ്ട് ഡൗണ്‍ലോഡ് , ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി
ഒരു Unicode font നിങ്ങളുടെ കമ്പ്യൂട്ടറില്‍ കോപ്പി ചെയ്യുക.ഉദാ. Meera ( Download Malayalam unicode fonts)
- ഡൗണ്‍ലോഡ് ചെയ്ത ഫോണ്ട് Control Panel-ലെ "Fonts” Directory യില്‍ Paste ചെയ്യുക.
ട്രാന്‍സ്ലിറ്ററേഷന്‍
- ട്രാന്‍സ് ലിറ്ററേഷന്‍ വഴി മലയാളം ഉപയോഗിക്കുന്നതിനായി വരമൊഴി/മൊഴി കീമാന്‍ ഉപയോഗിക്കുക.
- To get phonetic keyboard in windows download and install mozi keyman
ഇന്‍സ്റ്റാലേഷന്‍ പൂര്‍ത്തിയായാല്‍ Taskbar-ല്‍ വലതു വശത്തായി മൊഴികീമാന്‍ ചിഹ്നം കാണാന്‍ സാധിക്കിം.അതില്‍ ക്ലിക്ക് ചെയ്താല്‍ ട്രാന്‍സിലിറ്ററേഷന്‍ Keyboard ആക്റ്റീവാക്കാം.
**************************************************************************************************
Installing and Setting up Malayalam on Ubuntu
**************************************************************************************************
Installing and Setting up Malayalam on Ubuntu
താഴെ നള്‍കിയിരിക്കുന്ന് code select സെലക്റ്റ് ചെയ്ത് copy ചെയ്ത് ഒരു text file ലേക്ക് paste ചെയ്യുക.
apt-get install language-support-ml language-pack-ml language-pack-gnome-ml language-pack-gnome-ml-base language-pack-kde-ml language-pack-kde-ml-base
apt-get install scim scim-gtk2-immodule m17n-contrib scim-m17n
wget http://download.savannah.gnu.org/releases/smc/Swanalekha/scim-ml-phonetic_0.1.3-2_all.deb
dpkg -i scim-ml-phonetic_0.1.3-2_all.deb
wget http://ftp.jp.debian.org/debian/pool/main/t/ttf-indic-fonts/ttf-malayalam-fonts_0.5.4_all.deb
dpkg -i ttf-malayalam-fonts_0.5.4_all.deb
touch /etc/X11/Xsession.d/74custom-scim_startup
chmod 646 /etc/X11/Xsession.d/74custom-scim_startup
echo 'export XMODIFIERS="@im=SCIM"' >> /etc/X11/Xsession.d/74custom-scim_startup
echo 'export GTK_IM_MODULE="scim"' >> /etc/X11/Xsession.d/74custom-scim_startup
echo 'export XIM_PROGRAM="scim -d"' >> /etc/X11/Xsession.d/74custom-scim_startup
echo 'export QT_IM_MODULE="scim"' >> /etc/X11/Xsession.d/74custom-scim_startup
chmod 644 /etc/X11/Xsession.d/74custom-scim_startup
2. ആ file install-ml.sh എന്ന പേരില്‍ Desktop ല്‍ save ചെയ്യുക.
3. Terminal എടുത്ത ശേഷം ~/Desktop/install-ml.sh എന്ന് ടൈപ്പ് ചെയ്ത ശേഷം enter key press ചെയ്യുക.
4. ചോദ്യങ്ങള്‍ക്ക് yes എന്ന മറുപടി നള്‍കുക,ചോദിക്കുകയാണെങ്കില്‍
4. Error ഒന്നുമില്ലാതെ installation പൂര്‍ത്തിയായ ശേഷം കമ്പ്യൂട്ടര്‍ Restart ചെയ്യുക..
6.ഒരു keyboard ന്റെ Icon system notification area യില്‍ വരും . അതില്‍ ക്ലിക്ക് ചെയ്ത് malayalam select ചെയ്യാം .
7. മംഗ്ളീഷ് വേണമെങ്കില്‍ ml-mozhi select ചെയ്യുക.
എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
Keyboard
Inscript
ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി ഉണ്ടാക്കിയ ഔദ്യോഗിക നിവേശക രീതിയാണ് ഇന്‍സ്ക്രിപ്റ്റ് അഥവാ ഇന്‍ഡിക് സ്ക്രിപ്റ്റ്. ഭാരതീയ ഭാഷകളുടെ ലിപിയിലെ സാമ്യത അവലംബിച്ചുണ്ടാക്കിയ ഈ രീതിയില്‍ എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ കീ സ്ഥാനങ്ങളാണ്. ഏതു പ്രവര്‍ത്തക സംവിധാനത്തിലും ലഭ്യമായ സാമാന്യ ലിപി വിന്യാസവും ഇതുതന്നെയാണ്. ഇന്‍സ്ക്രിപ്റ്റ് രീതിക്ക് ഒരുപാടു ഗുണങ്ങളുണ്ട്. ഒന്നാമത്തേത്, എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ വിന്യാസമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയിലുപയോഗിക്കുന്നത്. അതുകൊണ്ട് ഒരു ഭാഷ അറിയാമെങ്കില്‍ എല്ലാ ഭാഷകള്‍ക്കും വേണ്ട വിന്യാസവും മനസ്സിലാക്കാം. കൂടാതെ, അക്ഷരങ്ങളുടെ വിന്യാസം ശാസ്ത്രീയമായി എളുപ്പം ഓര്‍ത്തിരിക്കാനും വേഗത്തില്‍ ഉപയോഗിക്കാനും കഴിയുന്ന രീതിയാണിത്. സര്‍ക്കാരും സാമാന്യരീതിയായി അംഗീകരിച്ച ഇന്‍സ്ക്രിപ്റ്റ് രീതി പരിശീലിക്കുന്നതായിരിക്കും,ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ നല്ലത്. മറ്റുപ്രധാനരീതികള്‍ എല്ലാം ലിപ്യന്തരണം അനുസരിച്ച് ഇംഗ്ലീഷില്‍ മലയാളം എഴുതാനുള്ള രീതികളാണ്. നേരിട്ട് മലയാളം എഴുതാന്‍ പഠിക്കാന്‍ ഏറ്റവും നല്ലത് ഇന്‍സ്ക്രിപ്റ്റ് തന്നെ. ഇന്‍സ്ക്രിപ്റ്റ് രീതിയുടെ വിന്യാസം താഴെ കാണുന്ന പോലെയാണ്. ഇന്ത്യന്‍ ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ സ്വരങ്ങള്‍ കീ ബോര്‍ഡിന്റെ ഇടതു ഭാഗത്തും വ്യഞ്ജനങ്ങള്‍ വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട അക്ഷരങ്ങളെ രണ്ടു കീകളിലായി വിന്യസിച്ചിരിക്കുന്നു. മുകളിലുള്ള ചിത്രത്തില്‍ നിന്നും വ്യക്തമാവുന്നതാണ്. നമ്മുടെ കമ്പ്യൂട്ടറിന്റെ കീബോര്‍ഡിലുളള ഓരോ കീയും ഓരോ മലയാള അക്ഷരവുമായി ബന്ധിപ്പിക്കുന്ന രീതിയാണ് ഇന്‍സ്ക്രിപ്റ്റ്. ശരിയായ കീ ഉപയോഗപ്പെടുത്തികൊണ്ട് നിങ്ങള്‍ക്ക് മലയാളവാക്കുകള്‍ ടൈപ്പ് ചെയ്യാവുന്നതാണ്. ഉദാഹരണമായി : ഞാന്‍ എന്ന വാക്ക് ടൈപ്പ് ചെയ്യാന്‍ } e v d ] എന്നീ കീകള്‍ ഉപയോഗിക്കാം. Zero Width Joiner (ZWJ)
കീബോര്‍ഡിലെ ] കീയുടെ സ്ഥാനത്താണ് zwj. ചില്ലക്ഷരങ്ങല്‍ക്കു വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ഉദാ: ല ് ] = ല്‍, ര ് ] = ര്‍, ന ് ] = ന്‍ etc.. Zero Width Space (ZWS)
X കീയുടെ സ്ഥാനത്താണ് zws. രണ്ട് അക്ഷരങ്ങള്‍ക്കിടയില്‍ അദൃശ്യമായ space വേണമെങ്കില്‍ ഇതുപയോഗിക്കാം. ഉദാ: ക്ക എന്നത് ക്ക എന്നെഴുതാന്‍ Zero Width Non Joiner (ZWNJ)
\ കീയുടെ സ്ഥാനത്താണ് zwnj. അടുത്തുവരുന്ന രണ്ട് അക്ഷരങ്ങള്‍ യോജിപ്പിക്കെണ്ടെന്നുണ്ടെങ്കില്‍ ഇതുപയോഗിക്കാം. ഉദാ: സോഫ്റ്റ്വെയര്‍ എന്നെഴുതാന്‍ സോഫ്റ്റ് ന് ശേഷം zwnj ഇല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ എന്നാകും വരുക. ഉദാഹരണങ്ങള്‍
മലയാളം എന്റെ മാതൃഭാഷ മലയാളം : എന്റെ മാത്ൃഭാഷ ല്‍ - ല ് ] ക്ക - ക ് ക ണ്ട - ണ ് ട ങ്ക - ങ ് ക വേ - വ േ ഖ്യ - ഖ ് യ ന്റ - ന ് റ റ്റ - റ ് റ Inscript in GNU/Linux
GNU/LINUX ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍, താഴെ പറയുന്ന രീതിയില്‍ തിരഞ്ഞെടുക്കുക. Desktop ലെ panel ല്‍ right click ചെയ്ത് Add to Panel ഓപ്ഷന്‍ കൊടുത്ത് Keyboard indicator Applet ചേര്‍ക്കുക.
അപ്പോള്‍ panel ല്‍ വരുന്ന USA option, right click ചെയ്ത് keyboard preference എടുക്കുക.
Keyboard Preference dialogue – ല്‍ Layout tab തിരഞ്ഞെടുത്തശേഷം India -> Malayalam Keyboard ചേര്‍ക്കുക.
പാനലില്‍ കാണുന്ന USA ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ അത് Ind (malayalam) ഓപ്ഷനിലേക്ക് മാറുകയും മലയാളം Inscript keyboard ഉപയോഗക്ഷമാവുകയും ചെയ്യും.
Inscript is the standard way to type Malayalam and other Indian languages. It might look a bit difficult to start, But it is the fastest input method. Inscript keyboard in Windows
To get proper inscript layout you have to download and install the Inscript key layout for windows.. Reboot the system. To enable the keyboard, select malayalam from the taskbar icon, then click on the My you can select the Inscript Malayalam option. Phonetic
ട്രാന്‍സ്ലിറ്ററേഷന്‍ രീതിയില്‍ ടൈപ്പ് ചെയ്യാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം: മലയാളം വാക്കുകളുടെ ശബ്ദങ്ങളുമായി സാമ്യമുളള ഇംഗ്ലീഷ് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുക. ഇംഗ്ലീഷ് ടൈപ്പിങ്ങ് അറിയുന്നവര്‍ക്കാണ് ഈ രീതി കൂടുതല്‍ അനുയോജ്യം. Swanalekha
SCIM(Smart Common Input Method) ഗ്നു/ലിനക്സ് പ്രവര്‍ത്തകസംവിധാനത്തിലെ ഒരു പ്രധാന നിവേശകരീതി(Input method) ആണ്. സ്വനലേഖയില്‍ ഉപയോക്താവ് എഴുതുന്നത് മംഗ്ളീഷിലാണ്. അതായത് "സരിഗമപധനിസ" എന്നെഴുതാന്‍ "sarigamapadhanisa" എന്ന് ടൈപ്പു ചെയ്യുന്നു. സജ്ജീകരണം
മുകളില്‍ Installing and Setting up Malayalam on Ubuntu എന്ന ഭാഗത്ത് വിവരിച്ചിട്ടിണ്ട് . ഉപയോഗം
SCIM സപ്പോര്ട്ട് ചെയ്യുന്ന ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ തുറക്കുക. ഉദാ:- gedit പാനലിലുള്ള SCIM ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. താഴെ കൊടുത്തിരിക്കുന്ന പടം ശ്രദ്ധിക്കുക. SCIM ഭാഷകളുടെ പട്ടികയില്‍ നിന്നും മലയാളം -> Phonetic തിരഞ്ഞെടുക്കുക.
അതിനു ശേഷം ടൈപ്പ് ചെയ്തു തുടങ്ങുക. ഓരോ അക്ഷരത്തിന്റെയും ഇംഗ്ളീഷ് അക്ഷരശ്രേണി എന്തെന്നറിയാന്‍ താഴെകൊടുത്തിരിക്കുന്ന പട്ടിക നോക്കുക. മൊഴി സ്കീമിന്റെ ഒരു പരിഷ്കരിച്ച രൂപമാണിത്.
ഉദാഹരണങ്ങള്‍
മലയാളം എന്റെ മാതൃഭാഷ malayaaLaM ente maathRbhaasha അല്ലെങ്കില്‍ malayAlam~ ente mAthRBAsha അല്ലെങ്കില്‍ malayaaLam_ ente mAthRBAsha സരിഗമപധനി sarigamapadhani പൊന്പീലി pon~piili അല്ലെങ്കില്‍ pon_pIli അല്ലെങ്കില്‍ pon~peeli ധ്വനി dhvani അല്ലെങ്കില്‍ dhwani വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ veNNayuNtenkil~ naRuney vERitt karuthENamO വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം vidyaadhanam~ sar~vvadhanaal~ pradhaanam~ അരവിന്ദിന്റെ അച്ഛന്‍ aravindinte achChan~ ഇന്ത്യ എന്റെ രാജ്യം inthya ente raajyam~ അവന്‍ മുറ്റത്ത് ഉലാത്തി avan~ muTTathth ulaaththi മകം പിറന്ന മങ്ക makam~ piRanna manka പ്രകൃതി കുസൃതി കാണിച്ചു prakRthi kusRthi kaaNichchu പാലക്കാടന്‍കാറ്റ് പനകളെ തഴുകിയുണര്‍ത്തി paalakkaatan~kaaTT pankaLe thazhukiyuNar~ththi അല്ലെങ്കില്‍ pAlakkAtan~kATT pankaLe thazhukiyuNaR~ththi നിളയില്‍ കുഞ്ഞോളങ്ങള്‍ ചാഞ്ചാടി niLayil~ kunjnjOLangngaL~ chaanchaati പഞ്ചസാര മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങി panchasaara maNal~ththarikaL~ vettiththiLangngi ദൈവത്തിന്റെ വികൃതികള്‍ daivaththinte vikRthikaL~ അക്ഷരം axaraM പ്രത്യേകം ശ്രദ്ധിക്കുക prathy~Ekam~ Sraddhikkuka സമ്പ്രദായം sampradaayam~ അഞ്ജനമിട്ട സന്ധ്യ anjjanamitta sandhya ജ്ഞാനപ്പാന jnjaanappaana ീ എന്നത് ഈ എന്ന സ്വരത്തിന്റെ ചിഹ്നമാണ് @ee ennath ee enna swarathinte chihnamaaN ക്യൂ പാലിക്കുക Q paalikkuka വൈകുന്നേരത്ത് YkunErathth അല്ലെങ്കില്‍ vaikunnErathth സൂചനാപ്പട്ടിക (Lookup table)
സ്വനലേഖക്ക് ഉപയോക്താവ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ സൂചനകള്‍ കൊടുക്കാന്‍ കഴിയും. ഇത് മലയാളം വളരെപ്പെട്ടെന്ന് തെറ്റ് കൂടാതെ എഴുതാന്‍ സഹായിക്കുന്നു. ചില്ലക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഇത് വളരെ ഫലപ്രദമാണ്. മലയാളികളുടെ സവിശേഷമായ മംഗ്ളീഷ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു രൂപകല്പനചെയ്തിരിക്കുന്നത്. ഉദാഹരണത്തിന് അടിപൊളി എന്നെഴുതാന്‍ പലപ്പോഴും നാം ഉപയോഗിക്കുന്നത് adipoli എന്നാണ്. പക്ഷെ സ്വനലേഖയിലതെഴുതുന്നത് atipoLi എന്നാണല്ലൊ?. ചിലര്ക്കെങ്കിലുമുണ്ടാകുന്ന ഈ തടസ്സം ഒഴിവാക്കുന്നതിന് സൂചനാപ്പട്ടിക ഉപകരിക്കും. adipoli എന്നെഴുതിക്കൊണ്ടിരിക്കുമ്പോള്‍ di എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക ദി എന്നും ടി എന്നും 2 സൂചനകള്‍ നല്‍കുന്നു. അതുപോലെ ളി എന്നതിനുവേണ്ടി Li ക്കുപകരം li എന്നെഴുതുമ്പോള്‍ പട്ടിക ലി എന്നും ളി എന്നും 2 സൂചനകള്‍ നല്കുന്നു. ഇതിന്റെ വേറൊരു ഉപയോഗം പേരുകളുടെ കൂടെയുള്ള initials എഴുതുമ്പോള്‍ ആണ്. ഉദാഹരണത്തിന് ലീല പി കെ എന്നെഴുതാന്‍ ശരിക്കും ഉപയോഗിക്കേണ്ടത് leela pi ke എന്നാണ്. പക്ഷെ നാം leela p k എന്നു തന്നെ എഴുതാന്‍ ഇഷ്ടപ്പെടുന്നു. നാം P അല്ലെങ്കില്‍ p എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പി എന്നൊരു സൂചനകൂടി തരും!. കെ എസ് ആര്‍ ടി സി എന്നെഴുതാന്‍ K S R T C തന്നെ ഉപയോഗിക്കണമെന്നുണ്ടോ? സൂചനാപ്പട്ടികയുടെ സഹായത്തോടെ നിങ്ങള്ക്ക് K S R T C എന്നു തന്നെ എഴുതാം. സ്വതേയുള്ള രീതിയില്‍ ഇതൊരു തിരശ്ചീനപ്പട്ടികയായിരിക്കും. കുത്തനെയുള്ള പട്ടികയാണു നിങ്ങള്‍ക്കുവേണ്ടതെങ്കില്‍ SCIM setup screen എടുത്ത് vertical lookup table എന്ന option തിരഞ്ഞെടുക്കുക. എഴുതുന്നതിനിടയില്‍ അതിനു താഴെ പ്രത്യക്ഷപ്പെടുന്ന സൂചനാപ്പട്ടികയില്‍ നിന്നും വേണ്ട അക്ഷരങ്ങള്‍ തിരഞ്ഞെടുക്കം. ഉദാഹരണത്തിന് ആണി എന്നു എഴുതാന്‍ നാം ANi എന്നതിനു പകരം Ani എന്നെഴുതിയെന്നിരിക്കട്ടെ. ni എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പ്രത്യക്ഷമാകുന്നു. ണി എന്നും നി എന്നുമുള്ള 2 സൂചനകള്‍ നല്‍കുന്നു. ഇതില്‍ ണി എന്നു തിരഞ്ഞെടുക്കാന്‍ ആരോ കീകള്‍(Arrow keys) ഉപയോഗിക്കാം. അല്ലെങ്കില്‍ സൂചനയുടെ കൂടെയുള്ള അക്കം തിരഞ്ഞെടുക്കാം. താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://smc.org.in നോക്കുക
Varamozhi
Varamozhi is a set of software programs that enable your computer to read and write Malayalam. For writing these programs use transliteration: you can type in Manglish and you will see in real Malayalam. These programs can be downloaded from http://varamozhi.sourceforge.net Mozhi
ഏവൂരാന്‍ എഴുതിയ മൊഴി phonetic input method ml-phonetic-all പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ SCIM ലൂടെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://chithrangal.blogspot.com/2008/01/m17n-itrans.html നോക്കുക. Phonetic Keyboard in Windows
To get phonetic keyboard in windows download and install mozi keyman
താഴെ നള്‍കിയിരിക്കുന്ന് code select സെലക്റ്റ് ചെയ്ത് copy ചെയ്ത് ഒരു text file ലേക്ക് paste ചെയ്യുക.
apt-get install language-support-ml language-pack-ml language-pack-gnome-ml language-pack-gnome-ml-base language-pack-kde-ml language-pack-kde-ml-base
apt-get install scim scim-gtk2-immodule m17n-contrib scim-m17n
wget http://download.savannah.gnu.org/releases/smc/Swanalekha/scim-ml-phonetic_0.1.3-2_all.deb
dpkg -i scim-ml-phonetic_0.1.3-2_all.deb
wget http://ftp.jp.debian.org/debian/pool/main/t/ttf-indic-fonts/ttf-malayalam-fonts_0.5.4_all.deb
dpkg -i ttf-malayalam-fonts_0.5.4_all.deb
touch /etc/X11/Xsession.d/74custom-scim_startup
chmod 646 /etc/X11/Xsession.d/74custom-scim_startup
echo 'export XMODIFIERS="@im=SCIM"' >> /etc/X11/Xsession.d/74custom-scim_startup
echo 'export GTK_IM_MODULE="scim"' >> /etc/X11/Xsession.d/74custom-scim_startup
echo 'export XIM_PROGRAM="scim -d"' >> /etc/X11/Xsession.d/74custom-scim_startup
echo 'export QT_IM_MODULE="scim"' >> /etc/X11/Xsession.d/74custom-scim_startup
chmod 644 /etc/X11/Xsession.d/74custom-scim_startup