ചോദ്യങ്ങള്‍ PDF Formatല്‍ ആണ്. അഅതിനാല്‍ Copy ചെയ്ത് Paste ചെയ്താല്‍ Font കിട്ടണമെന്നില്ല,പ്രത്യേകിച്ചും മലയാളം. അപ്പോള്‍ എന്ത് ചെയ്യും.
CYANVAFlash Newsfstare
മാവേലിക്കരയുടെ പുത്രന്‍ പി.സി അലക്സാണ്ടര്‍ വിടപറഞ്ഞു..ആദരാഞ്ജലികള്‍
മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ഡോ.പി.സി അലക്‌സാണ്ടര്‍ (90)(പടിഞ്ഞാറെതലക്കല്‍ ചെറിയാന്‍ അലക്‌സാണ്ടര്‍) അന്തരിച്ചു. ചെന്നൈ മലബാര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. ആലപ്പുഴ മാവേലിക്കര ജേക്കബ് ചെറിയാന്‍, മറിയാമ്മ ചെറിയാന്‍ ദമ്പതികളുടെ മകനായി 1921 മാര്‍ച്ച് 20നാണ് അലക്‌സാണ്ടര്‍ ജനിച്ചത്.സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് പ്രസംഗം, സംവാദം എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇന്റര്‍ സ്‌കൂള്‍, ഇന്റര്‍ കോളേജ് മത്സരങ്ങളില്‍ പതിവായി അദ്ദേഹം ഒന്നാം സ്ഥാനം നേടിയിരുന്നു. ട്രാവന്‍കൂര്‍ സര്‍വകലാശാല ഡിബേറ്റ് ടീമിന്റെ ക്യാപ്റ്റായിരുന്നു. 1940 -41 കാലഘട്ടത്തില്‍ ട്രാവന്‍കൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായിരുന്നു. ഭാരതീയ വിദ്യാഭവന്‍ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, വൈസ് പ്രസിഡന്റ്, ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നെഹ്രു ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.കേരള യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് എം.എ, എം-ലിറ്റ്, ഡി-ലിറ്റ്, എല്‍.എല്‍.ബി ബിരുദങ്ങള്‍ നേടി. 1948-ലാണ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്നത്.കേന്ദ്ര വാണിജ്യവകുപ്പ് സെക്രട്ടറി, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1988-90 വരെ തമിഴ്‌നാട് ഗവര്‍ണറായിരുന്നു. 1993-2002 വരെ മഹാരാഷ്ട്ര ഗവര്‍ണറായി. 1996-98 വരെ ഗോവ ഗവര്‍ണറുടെ അധികച്ചുമതല വഹിച്ചു. 2002-2008 വരെ രാജ്യസഭാംഗമായിരുന്നു.പൊതുഭരണ രംഗത്തെ മികവിന് 1999-ല്‍ കാഞ്ചിപരമാചാര്യ അവാര്‍ഡ് ലഭിച്ചു. പ്രൂവ് ദി കോറിഡോര്‍സ് ഓഫ് പവര്‍, ഇന്ത്യന്‍ ഇന്‍ ദി ന്യൂ മില്ലേനിയം, മൈ ഇയേര്‍സ് വിത്ത് ഇന്ദിരാഗാന്ധി തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
ഭാര്യ: അക്കമ്മ അലക്‌സാണ്ടര്‍, മക്കള്‍: രണ്ട് ആണ്‍മക്കളും, രണ്ട് പെണ്‍മക്കളും
മാവേലിക്കര BH HSS ലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് .
മാവേലിക്കര പൊതുദര്‍ശനത്തിനു വെച്ചശേഷം ശനിയാഴ്ച ശവസംസ്കാരം മാവേലിക്കരയില്‍ ...
=മാദ്ധ്യമം.
Subscribe to:
Posts (Atom)