സമ്പൂര്‍ണ്ണയില്‍ ഫോട്ടോ കയറ്റാം ...

ഒടുവിലിതാ ആ "മഹാഭാഗ്യം"  കൂടി നമ്മളെ(SITC) സമ്മതിക്കണം(---------രക്ഷിതാക്കള്‍ക്ക് ഐ ടി ബോധം  -കുഞ്ഞുങ്ങള്‍ക്ക് ആനിമേഷന്‍ -ടിപിഎഫ്പി-കായിക ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി കലാ മേളകള്‍ -സ്പാര്‍ക്ക്-സമ്പൂര്‍ണ്ണ-).
ഹും  അതവിടെ നിക്കട്ടേ...
ഇവിടെ ഈ പോസ്റ്റിലൂടെ
  1. Black and White Photo എങ്ങിനെ ഏടുക്കാം  
  2. Scan ചെയ്ത Colour Photo എങ്ങിനെ Black & White ആക്കാം  
  3. Cameraയിലെടുത്ത Colour Photo എങ്ങിനെ Black & White ആക്കാം
  4. ഏങ്ങനെ Photoയുടെ Size കുറക്കാം  .
  5. എങ്ങനെ 2.5 * 2.5 ആക്കാം  
എല്ലാത്തിനും  ഒരുത്തരം  ...............................................................................



സമ്പൂര്‍ണ്ണയിലെ എസ്സ് എസ്സ് എല്‍ സി കുട്ടികളുടെ DATA Verify/Photo Upload ചെയ്യാന്‍ സമയമായി. Upload ചെയ്യേണ്ട ഫോട്ടോ 100 KB യില്‍ താഴെയുള്ള 2.5 X 2.5 cm Sizeലുള്ള Black & White . 
സ്കൂളുകളില്‍ ICT Scheme വഴി കിട്ടിയ Lumax Camera on ചെയ്ത് പുറകിലെ menu/set button press ചെയ്യുക 

അപ്പോള്‍ കിട്ടുന്ന Menuവിലെ COLOR MODE എന്ന ഓപ്ഷനിലേക്കെത്തുക(താഴെയുള്ള ബട്ടണ്‍ Press ചെയ്യുക) color modeല്‍ എത്തിയാല്‍ വലതുവശത്തെ ബട്ടണ്‍ press ചെയ്യുക. അവിടെനിന്നും  Menuവിന് താഴെയുള്ള Button Press ചെയ്ത് B/W Optioനിലെത്തി menu/set button press ചെയ്യുക. 
താഴെ വലതുവശത്തുള്ള Q.MENU Button press ചെയ്ത് മെനുവില്‍ നിന്നും  പുറത്തുപോകുക. ഇനി എടുക്കുന്ന photo കള്‍ Black& White ആയിരിക്കും.
ഇനി ഫോട്ടോ എടുത്തത് കളറിലാണെങ്കിലും  Black & Whiteല്‍ ആണെങ്കിലും  Size കൂടുതലായിരിക്കും.അതെങ്ങനെ കുറക്കാം.
കളറിലെടുത്ത ഫോട്ടോ എങ്ങിനെ Black & White അക്കാം  2.5*2.5 ആക്കാം  
ഇതെല്ലാം  എളുപ്പം  സാധിക്കാന്‍ നമ്മുടെ സ്വന്തം  Gimpല്‍ .........
ഉബുണ്ടു 10.04 ല്‍ Gimp Open ചെയ്യുക Filters Menuവില്‍ Batchല്‍ Batch Process.

David's Batch Process Open ആകും  (ദാവീദിനെ സമ്മതിച്ചിരിക്കുന്നു)

മുകളില്‍ കാണുന്ന interface ലെ Add Files Button Click ചെയ്ത് Browse ചെയ്ത് Photos Add ചെയ്യാം . Control Key Press ചെയ്ത് പിടിച്ച് ആവശ്യമുള്ള് ഫയലുകള്‍ സെലക്ട് ചെയ്യാം. ഒന്നിച്ച് മുഴുവന്‍ ഫയലുകളും  സെലക്റ്റ് ചെയ്യാന്‍ Control+A Select ചെയ്ത ശേഷം  ADD Button Click ചെയ്യുക.Close Button Click ചെയ്യുക.
ആവശ്യമില്ലാത്ത ഫയലുകള്‍ Click ചെയ്ത് Remove Files ല്‍ ക്ലിക്ക് ചെയ്ത് വേണ്ടാത്തവ ഒഴിവാക്കാം. 
എടുത്ത ഫോട്ടോകള്‍ കളര്‍ ആണെങ്കില്‍ Black & White ആക്കാന്‍ Color Tab  Click ചെയ്യൂ
Enable Button Check ചെയ്യുക.താഴെ convert to Gray check ചെയ്യുക.

ഇനി Size കുറക്കാനായി Resize Tab ല്‍ Click ചെയ്തോളൂ.
അവിടെ ഒന്നും  Active ആയിരിക്കില്ല. Enable എന്ന Check Box Check ചെയ്യുക. .
Absolute എന്ന Radio Button Click ചെയ്യുക
Height ഉം  Width ഉം 70 അല്ലെങ്കില്‍ 71 (pixel)നള്‍കുക Sampoorn ആവശ്യപ്പെടുന്ന Dimension 2.5 *2.5 ഉം  100 KB യുമാണ് അതിനാല്‍ 70 അല്ലെങ്കില്‍ 71 ആണ് അഭികാമ്യം.ഇനി Fit എന്ന ഓപ്ഷനിലെ padded മാറ്റി Exactly Select ചെയ്യുക.
ഇനി Rename tab click ചെയ്യുക.
ഈ വിന്‍ഡോയിലെ Select Dir Button Click ചെയ്ത്  തുറന്നുവരുന്ന Destination Directory Windowയിലെ ഇടതുവശത്തുനിന്നും  Desktop option click ചെയ്തശേഷം 
  Create Folder Button Click ചെയ്ത്   ഒരു പുതിയ Folder നിര്‍മ്മിക്കുക.പേര്‍ നള്‍കുക Key Board ലെ Enter Key Press ചെയ്യുക Open button Click ചെയ്യുക.
ഫയല്‍ നാമങ്ങള്‍ക്ക് മഉന്നിലായി Division Letter വേണമെങ്കില്(Division Wise Processing) 


ഈ ടാബിലെ Add Prefix എന്നിടത്ത് A_ നല്‍കിയാല്‍ മതി
ഇനി Output tab Click ചെയ്യുക.ഫയലിന്റെ ഫോര്‍മാറ്റ് select ചെയ്യുക(jpg).






quality Slider വലത്തെയറ്റം  വരെ നീക്കി വച്ചോളൂ (Quality 1 ആകുന്നതുവരെ) ഇനി




  Start Button Click ചെയ്യുക.
കഴിഞ്ഞു............
ഇനി size കുറഞ്ഞ ഫയലുകള്‍ upload ചെയ്തോളൂ.
അതിനായി http://www.sampoorna.itschool.gov.in Click ചെയ്യുക. Login ചെയ്തശേഷം Search Button Click ചെയ്യുക. Class,Batch,conformation Status -all ക്ലിക്ക് ചെയ്തശേഷം  Search Button ക്ലിക്ക് ചെയ്യുക. കുട്ടിയുടെപേരില്‍ Right Click ചെയ്ത് Open link in new tab select ചെയ്യുക. അടുത്തടാബില്‍പോയി Edit Button Click ചെയ്ത് താഴേക്ക് Scroll ചെയ്യുകStudent Photoക്ക് സമീപമുള്ള Browse Button click ചെയ്യുക. PhotoBrowse ചെയ്യുക. Open Button click ചെയ്യുക്........
അതും  കഴിഞ്ഞു.... ഇനിയെന്ത് കാത്തിരിക്കുന്നു.അടുത്ത പണിക്കായി..........
വാല്‍ക്കഷ്ണം .
ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം  : .process ചെയ്യേണ്ട ഫയലലിന്റെ പേരുകള്‍ക്കിടയില്‍ Hyphen പാടില്ല
ഈ പോസ്റ്റ് അവസാന വാക്കല്ല
Filters ല്‍ Batch ഇല്ല എങ്കില്‍ 
ജിമ്പില്‍   filters മെനുവില്‍  Batch എന്ന ഓപ്ഷന്‍ ഉണ്ട് (പുതിയ 10.04 ല്‍ Batch Process Default ആയി ഉണ്ട്) അല്ലെങ്കില്‍

Internet Connect ചെയ്ത ശേഷം
.deb File for Gimp Pluggins Click Download and Install

അതും  പറ്റിയില്ലെങ്കില്‍ 
System->Administration->Synaptic Package Manager ക്ലിക്ക് ചെയ്യുക.
Search Button ല്‍ ക്ലിക്ക് ചെയ്യുക.
Search Boxല്‍ Gimp Batch എന്ന് Type ചെയ്ത് Search Button ക്ലിക്ക് ചെയ്യുക.
വരുന്ന Packageലെ gimp-plugin-registry click ചെയ്ത് Right Click  ചെയ്ത് Mark for Installation Select ചെയ്യുക Apply Button Click ചെയ്യുക.
Wait for Installation. ----------------------------------------------------------------------
 ഒറ്റ ക്ലിക്കില്‍ ഇതെല്ലാം  സാധിക്കുന്ന വിധം  Maths Blogല്‍
Click for It
-----------------------------------------------------------------------------------------
Published on
2011-11-02 22:54