ആവശ്യം തിരച്ചിലിന്റെ മാതാവ്
വിദ്യാര്‍ത്ഥിസമരത്തെ തുടര്‍ന്ന് കംപ്യൂട്ടര്‍ ലാബിലേക്ക് . കഴിഞ്ഞ ദിവസം നടന്ന അനുമോദനമീറ്റിങ്ങ് ബ്ലോഗിലേക്ക് കയറ്റാം എന്ന ചിന്തയുമായ് ആയിരുന്നു യാത്ര. ഡിജിറ്റല്‍ ക്യാമറയില്നിന്നെടുത്ത ഫോട്ടോകള്‍ ഡാറ്റാകേബിള്‍ വഴി കംപ്യൂട്ടറിലേക്ക് കോപ്പി ചെയ്തു. Picasaweb ലേക്ക് ഓരോന്നായി കയറ്റണം. Size നോക്കിയപ്പോള്‍ ഞെട്ടിപ്പോയി ഓരോ ഫയലും 3 mb യില്‍ കൂടുതല്‍. Upload ചെയ്യാന്‍ കൊടുത്തിട്ട് ഇഴഞ്ഞു കയറുന്നു. എന്തു ചെയ്യും. 30തില്‍ കൂടുതല്‍ ഫയലുമുണ്ട് . ഓരോന്നും Gimp ല്‍ കൊണ്ടുപോയി ചെറുതാക്കലോ ഓരോന്നും Right Click ചെയ്ത് Resize- Image Option എടുത്ത് ചെറുതാക്കലോ പ്രായോഗികവുമല്ല. വല്ലാത്ത ഒരു ധര്‍മ്മ സങ്കടം. എല്ലാഫയലും ഒന്നിച്ചു ചെറുതാക്കാന്‍ കഴിയുന്ന, Size കുറയ്കാന്‍ കഴിയുന്ന, brightness കൂട്ടാനോ കുറയ്ക്കാനോ കഴിയുന്ന, എല്ലാഫോട്ടോയിലും mattom St.John's എന്ന നാമം കൊടുക്കാന്‍ കഴിയുന്ന ഒരു സങ്കേതം . നിങ്ങളും ഇത്തരം ഒരുസങ്കേതത്തിനായി ആഗ്രഹിച്ചിരിക്കും അല്ലേ..ഇതാ അത്തരം ഒന്ന് .
