വിട




മറ്റം സെന്റ്. ജോണ്‍സ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ രണ്ടു തലവന്മാരും  സ്കൂളില്‍ നിന്നും വിടപറഞ്ഞു

                                  സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം  അനിവാര്യതയുടെ സ്നേഹത്തില്‍ ചാലിച്ച വിടപറയല്‍ . സെന്റ്.ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂള്‍ വിഭാഗം  ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്സ്.ഗീത ടീച്ചറും ഹയര്‍സെക്കണ്ടറി വിഭാഗം  തലവന്‍ ശ്രീ.ജി.ബിജു സാറും  സെന്റ്.ജോണ്‍സ് ഹയര്‍സെക്കണ്ടറിസ്കൂളിന്റെ പടികളിറങ്ങുന്നു. സേവനകാലത്ത് നിശ്ശബ്ദസേവനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരിയായ  ഗീത ടീച്ചര്‍ ഹെഡ്മിസ്ട്രസ്സ് പദവിയും  തന്റെ കൈകളില്‍ സുരക്ഷിതമെന്ന് തെളിയിച്ചശേഷമാണ് ഈ സരസ്വതീക്ഷേത്രത്തിന്റെ പടികളിറങ്ങുന്നത്.  ഹയര്‍സെക്കണ്ടറി വിഭാഗം  തലവന്‍ ശ്രീ.ജി.ബിജു സാര്‍ സേവനകാലത്ത് അദ്ധ്യാപന മികവിന്റേയും  മികവാര്‍ന്ന ഭരണത്തിന്റേയും  അംഗീകാരങ്ങളായി സംസ്ഥാനസര്‍ക്കാറിന്റേതുള്‍പ്പടെ ഒട്ടനവധി അവാര്‍ഡുകളും  വാരിക്കൂട്ടിയശേഷമാണ്  സെന്റ്.ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിനോട് വിടപറയുന്നത്.

 ഈ രണ്ട് മഹത് വ്യക്തികളുടേയും  റിട്ടയര്‍മെന്റ് ജീവിതം ഐശ്വര്യപൂര്‍ണ്ണവും അസുഖങ്ങളില്ലാത്തതും  ആകട്ടേയെന്ന് ആശംസിക്കുന്നു അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.

 

വിട

അയ്യപ്പപ്പണിക്കര്‍

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌==
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്‌
അതൊരനുഷ്ഠാനമാണ്‌
മനസിന്‌ അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
............................

ഐ.സി.ടി പരിശീലനം : അധ്യാപകര്‍ ഏപ്രില്‍ 5 നു മുമ്പ്‌ രജിസ്റര്‍ ചെയ്യണം(Through SITC)
അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്‍പതാം ക്ളാസില്‍ പഠിപ്പിക്കേണ്ട പുതിയ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്നോളജി) പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഐ.ടി@സ്കൂള്‍ പ്രോജക്ട് ഏപ്രില്‍ 25 മുതല്‍ അധ്യാപകര്‍ക്ക് പ്രത്യേക ഐ.സി.ടി പരിശീലനം നല്‍കും. ഇമേജിങ് സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ കൊളാഷുകള്‍ നിര്‍മ്മിക്കുക, ഓഫീസ് പാക്കേജുകള്‍ ഉപയോഗിച്ചുളള വിവര ശേഖരണവും, വിശകലനവും, ഹിന്ദി ടൈപ്പിങ്, വെബ് പേജ് നിര്‍മാണം, വീഡിയോ എഡിറ്റിങ്, ഓഡിയോ റെക്കോര്‍ഡിങ്, പ്രോഗ്രാമിങ്, ഓപ്പറേറ്റിങ് സിസ്റം, വിക്കി-ബ്ളോഗ് നിര്‍മാണം, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ വിവിധ വിഷയങ്ങള്‍ ഐ.ടി ഉപയോഗിച്ചു പഠിപ്പിക്കാന്‍ കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്വെയറുകളും ആറു ദിവസത്തെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.സി.ടി പഠനത്തിന് ആഴ്ചയില്‍ തിയറിയ്ക്കും പ്രാക്ടിക്കലിനും രണ്ട് പീരിയഡുകള്‍ വീതം നീക്കിവെക്കണമെന്നും. ഐ.ടി@സ്കൂളിന്റെ പ്രത്യേക ഐ.സി.ടി പരിശീലനം ലഭിച്ച അധ്യാപകര്‍ മാത്രമായിരിക്കണം ഐ.സി.ടി ക്ളാസുകള്‍ കൈകാര്യം ചെയ്യേണ്ടത് എന്നും നിഷ്കര്‍ഷിക്കുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഇതിനായി എല്ലാ അധ്യാപകര്‍ക്കും ഐ.സി.ടി അധിഷ്ഠിത പരിശീലനം ലഭിച്ചു എന്ന് ഉറപ്പാക്കേണ്ട ചുമതല സ്കൂളിലെ പ്രഥമാധ്യാപകര്‍ക്കാണ്. ഏപ്രില്‍ 25 മുതല്‍ മെയ് അവസാനം വരെ അഞ്ച് ബാച്ചുകളില്‍ ആറു ദിവസമായി നടത്തുന്ന പ്രത്യേക പരിശീലനത്തില്‍ പങ്കെടുക്കേണ്ട അധ്യാപകര്‍ Click Here   സൈറ്റു വഴി [School Code as Username and Password,Then Change it]ഏപ്രില്‍ അഞ്ചിനു മുമ്പ് ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യണം. ഐ.ടി അധിഷ്ഠിത അധ്യായങ്ങളുടെ ആഴത്തിലുളള പഠനം അതത് വിഷയങ്ങള്‍ക്ക് അനുവദിച്ചിട്ടുളള പീരിയഡുകളിലാണ് നടത്തേണ്ടത് എന്നതിനാല്‍ ഹൈസ്കൂള്‍ ക്ളാസുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഈ അവധിക്കാലത്ത് പ്രത്യേക ഐ.സി.ടി പരിശീലനം നല്‍കാന്‍ ഐ.ടി@സ്കൂള്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Another Circular by IT@school
ജിവന്‍ നല്‍കി ജിവശാസ്ത്രം
ഇന്ന്  നടന്ന ജിവശാസ്ത്രം പരീക്ഷാര്‍ത്ഥിയെ ഒരു രിതിയിലും കുഴക്കിയില്ല എന്ന്‍ മിക്കവാറും പരീക്ഷാര്‍ത്ഥികള്‍. അപ്രധാന ഭാഗത്തുനിന്നും ചോദിച്ച ചിത്രം മാത്രം ചെറിയ രിതിയില്‍ കണ്‍ഫ്യുഷന്‍  ഉണ്ടാക്കിയെന്ന്‍ ചിലര്‍ അഭിപ്രായപ്പെട്ടു . ഇന്ന് നടന്ന  ജിവശാസ്ത്രം പരീക്ഷയോടെ ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരിക്ഷകള്‍ അവസാനിച്ചു . ഇനി ഫലത്തിനായുള്ള കാത്തിരുപ്പ് ....

അപ്രധാന ഭാഗങ്ങളില്‍ നിന്നും  ചോദ്യങ്ങളുമായി സാമൂഹ്യപാഠം
മാര്‍ക്ക് കുറച്ച്, ചോദ്യങ്ങളുടെ എണ്ണം  കൂട്ടി പരീക്ഷാര്‍ത്ഥിയെ ഉത്തര കടലാസ്സില്‍ നിന്നും  additional sheet നുവേണ്ടിമാത്രം  തല ഉയര്‍ത്തിച്ച് സാമൂഹ്യപാഠവും  ചരിത്രത്തിന്റെ ഭാഗമായി. പലചോദ്യങ്ങളും  വ്യക്തമായിരുന്നില്ല. ലാഹോര്‍ പ്രഖ്യാപനത്തിന്റെ എട്ടു വയസ്സ് കുറച്ച് 1999 നു പകരം  1991 എന്നു നള്‍കി ഒന്നു കഷ്ടപ്പെടുത്താനും  മറന്നില്ല ചോദ്യകര്‍ത്താവ്. ഭൂപടത്തിലെ പ്രദേശനിര്‍ണ്ണയവും  ഒരല്പം  കുഴക്കിയെന്ന് അഭിപ്രായമുയര്‍ന്നു.A+ എളുപ്പം  നേടാം  എന്ന പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്തികടന്നുപോയി സാമൂഹ്യപാഠം . ഇനി ഒരു പരീക്ഷമാത്രം  ....ശനിയാഴ്ച ബയോളജി................
വര്‍ഗ്ഗീസ് പോത്തന്‍ 
എസ്സ്.ആര്‍.ജി
സാമൂഹ്യപാഠം

ഇച്ചിരി കഷ്ടപ്പെട്ടവന്‍ നേടിയാല്‍ മതി A+

ഇന്നലെ(21/03/2011) നടന്ന ഗണിതശാസ്ത്രം പരീക്ഷ ചുളുവില്‍ എ+ നേടാന്‍ കാത്തിരുന്നവര്‍ക്കു തിരിച്ചടിയായി. വിശാലമായി വിഷയം മനസ്സിലാക്കിയവര്‍ക്ക് മാത്രം എ+ എന്ന ചോദ്യകര്‍ത്താവിന്‍റെ ലക്ഷ്യം സാക്ഷാത്കരിക്കുന്ന തരത്തിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണവും. നിര്‍മ്മിതിവിഭാഗത്തിലെ രണ്ട്ചോദ്യങ്ങളാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കിയതെന്ന് പൊതുവെ അഭിപ്രായം ഉണ്ടായി. എ+ കിട്ടണമെങ്കില്‍ വാല്യുചെയ്യുന്ന അദ്ധ്യാപകന്‍ അല്ലങ്കില്‍ ഗ്രേസ്മാര്‍ക്ക് കനിയണമെന്ന് ശരാശരിക്ക് മുകളിലുള്ളവരില്‍ ചിലര്‍.

(രസ) "തന്ത്ര"മറിയുന്നവനു രസമായി രസതന്ത്രം

ഇന്നു(22/03/2011) നടന്ന രസതന്ത്രം പരീക്ഷ നല്ല നിലവാരം പുലര്‍ത്തിയെന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. സ്ഥിരമായ ചോദ്യ പാറ്റേണില്‍ നിന്നുമുള്ള മാറ്റങ്ങള്‍ വിദ്യാര്‍ത്ഥിക്ക് കുഴപ്പങ്ങള്‍ ഉണ്ടാക്കിയില്ല. ആപ്ലിക്കേഷന്‍ ലെവല്‍ ചോദ്യങ്ങള്‍ പ്രാക്റ്റിക്കല്‍ ചെയ്തവര്‍ക്ക് എളുപ്പമായിരുന്നു. വിഷയത്തെക്കുറിച്ച് അറിയാവുന്നവര്‍ക്ക് എളുപ്പമായിരുന്നു രസതന്ത്രം.അല്‍പം ശ്രദ്ധിച്ച് പഠിച്ചവര്‍ക്ക് എ+ നേടുക എളുപ്പമായിരുന്നു.ഭൗതീകശാസ്ത്രം ഉണ്ടാക്കിയത്ര കുഴപ്പം രസതന്ത്രം ഉണ്ടാക്കിയല്ല എന്നത് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസമേകി..

ഭൗതീക ശാസ്ത്രം നിലവാരം പുലര്‍ത്തി

ഭൗതീകശാസ്ത്രം  പരീക്ഷ വളരെയധികം  നിലവാരം  പുലര്‍ത്തി. ചില ചോദ്യങ്ങള്‍ ശരാശരിക്കാരെ കുഴക്കി എന്നത് ഒഴിച്ചാല്‍  Physics Standard ചോദ്യപ്പേപ്പറുകളുടെ ഗ്രൂപ്പില്‍ ഇടം  നേടി.

80 മാര്‍ക്കിന്റെ ഇംഗ്ലീഷ് പരീക്ഷ നമുക്ക് വേണോ????

                   ഇംഗ്ലീഷ് ഭാഷയിലുള്ള വിദ്യാര്‍ത്ഥിയുടെ പ്രാവീണ്യം  തിരിച്ചറിയാന്‍ 80 മാര്‍ക്കിന്റെ evaluation വേണോ. ഒരിക്കലും  വേണ്ട. സ്വന്തം  പേരോ രജിസ്റ്റര്‍ നംമ്പര്‍ English Words ല്‍  എഴുതാന്‍ ബുദ്ധിമുട്ടുന്ന ഒരു തലമുറക്ക് മുമ്പിലേക്ക് 80 മാര്‍ക്കിന്റെ ചോദ്യപ്പേപ്പര്‍ ...ഇതു കഷ്ടമാണെന്നതോന്നലുണ്ടാക്കി 16/03/2011 ലെ ഇംഗ്ലീഷ് പരീക്ഷ.
ചോദ്യപ്പേപ്പര്‍ വിതരണം  ചെയ്തശേഷം  കൂളോഫ് ടൈമിന് ശേഷം  "എങ്ങനുണ്ട് :എന്ന ചോദ്യത്തിന്  "കുഴപ്പമില്ല്" എന്നായിരുന്നു ഉത്തരം. ഉത്തരകടലാസ്സിലേക്ക് നോക്കേണ്ട ആവശ്യം  ഇന്‍വിജിലേറ്ററിനില്ലാ എങ്കിലും  സ്വന്തം  വിഷയമായതിനാല്‍ ചുമ്മാതെ ഒന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി . ഇങ്ങനെയും  ഇംഗ്ലീഷ് എഴുതാമോ എന്നു തോന്നിപ്പോയി. കഷ്ടം!! ഇവരെല്ലാം  ജയിക്കും  ഹയര്‍ സെക്കണ്ടറിയിലേക്കു പോകും. എന്താ ഇവര്‍ അടുത്തവര്‍ഷത്തേക്ക് കൊണ്ടുപോകുന്നത് . 2.30 മണിക്കൂര്‍ പരീക്ഷയും  80 മാര്‍ക്കും  ഇവര്‍ക്ക് വലിയ ഭാരമാണ്. ഒന്നുകില്‍ പഴയത് പോലെ 2 പരീക്ഷ അല്ലെങ്കില്‍ 1.30 മണിക്കൂര്‍ പരീക്ഷ അതു പോരെ ഇവരെ പരീക്ഷിക്കാന്‍. പരിരക്ഷിക്കാന്‍ ....

ഇംഗ്ലീഷ് പരീക്ഷ ചോദ്യങ്ങളുടെ ആധിക്യത്താല്‍ ബുദ്ധിമുട്ടുണ്ടാക്കി. ആദ്യ ചോദ്യം  "Cherry Tree" യില്‍ നിന്നായത് ഒരിത്തിരി ആത്മവിശ്വാസം പരീക്ഷാര്‍ത്ഥിക്ക് നള്‍കി.  തുടര്‍ന്നുവന്ന രണ്ടുചോദ്യങ്ങളും conversation ഉം   ഡയറിയും  എളുപ്പമായിരുന്നു. ഇംഗ്ലീഷ് എഴുതാന്‍ അറിയാവുന്നവര്‍ക്ക് A+ ഉറപ്പാണ്. 
ആവറേജുകാരനും  ബിലോആവറേജ്കാരനും ഭാഷയുടേതായ   വൈഷൈമ്യം  നേരിട്ടു എന്നാലും  ജയിക്കും......പക്ഷേ....

राष्र्भाषा पानी पिलायी

ए प्लुअ मिल्ना बहुत  मुशकिल् है लेकिन जीत आसान।

    അദ്ധ്യാപകരുടെ കഴിവും   പ്രാപ്തിയും  അളക്കാനല്ല പരീക്ഷ മറിച്ച്  അത് വിദ്യാര്‍ഥിയുടെ കഴിവിനെ അളക്കാനാവണം. ക്ലാസ്സില്‍ നിന്ന ഹിന്ദി അദ്ധ്യാപര്‍ രോഷം  കൊണ്ടു.......

A+ കിട്ടുക ബുദ്ധിമുട്ടാവും  എന്ന് അദ്ധ്യാപര്‍ ....

ഇന്നു(17/03/2011)‌‌ നടന്ന ഹിന്ദിപരീക്ഷ വിദ്യാര്‍ഥികളെ ശരിക്കും  കുഴക്കി... പല ചോദ്യങ്ങളും പ്രത്യേകിച്ചും  നാലാം  ചോദ്യവും  പതിമൂന്നാം  ചോദ്യവും      വലിയ നിലവാരത്തിലുള്ളതായിരുന്നു എന്നത് വിദ്യാര്‍ഥിയെ ബുദ്ധിമുട്ടിലാക്കി........
ഒരിക്കലും  പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നായിരുന്നു ആ  ചോദ്യങ്ങള്‍

മലയാളം രണ്ടാം പേപ്പറും എളുപ്പം.

ഇന്നലത്തേക്കാള്‍ എളുപ്പമായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍. മലയാള ഭാഷ ശരിയായി ഉപയോഗിക്കാനറിയാവുന്നവര്‍ക്ക്  A+ ഉറപ്പാണെന്ന് അദ്ധ്യാപര്‍. മലയാളം  രണ്ടാം  പേപ്പറും  കുഴപ്പങ്ങളില്ലാതെ അവസാനിച്ചതില്‍ സന്തോഷവും  രണ്ടുപേപ്പറും  ഭംഗിയായി എഴുതാന്‍ കഴിഞ്ഞതിനാല്‍ വര്‍ദ്ധിച്ച ആത്മവിശ്വാസവുമായി വിദ്യാര്‍ത്ഥികള്‍....

                     നാളെ ഇംഗ്ലിഷ്.

മധുരം ഈ മലയാളം

തുടക്കം  നന്നായി 
ഇന്നു (14/03/2011) നടന്ന SSLC മലയാളം  പരീക്ഷ മധുരതരമായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍. ബിലോ ആവറേജിനും  ആവറേജിനും  Above ആവറേജിനും  പരീക്ഷ ഒരുപോലെ എളുപ്പമായിരുന്നു. സമയ ക്ലിപ്തത പാലിക്കാഞ്ഞതിനാല്‍ അവസാന ചോദ്യത്തിന്റെ ഉത്തരം  പൂര്‍ത്തിയാക്കന്‍ കഴിയാഞ്ഞ ഹതഭാഗ്യരെയും  കാണാന്‍ അഴിഞ്ഞു. ശരിയായ രീതിയില്‍ സമയക്ലിപ്തത പാലിച്ചവര്‍ 10 മിനിട്ടിന് മുന്‍പേ എഴുതിക്കഴിഞ്ഞു.
ആദ്യ ചോദ്യം തന്നെ (ചേരുംപടി ചേര്‍ക്കല്‍ ) വളരെ എളുപ്പമായിരുന്നു. വാണിങ്ങ് ബെല്ല് സമയത്ത് പേപ്പര്‍ കെട്ടാന്‍ പറയാഞ്ഞത് കൂടുതല്‍ സമയം  നല്‍കി. മിക്കവാറും  പേരും A+ ഉറപ്പാക്കി പരീക്ഷാ ഹാള്‍ വിട്ടിറങ്ങി. തുടര്‍ന്നും  ഇങ്ങനെ ആയിരിക്കും  എന്ന പ്രതീക്ഷയോടെ പ്രാര്‍ത്ഥനയോടെ... അങ്ങനെ ആവട്ടെ....
നാളെ മലയാളം  പേപ്പര്‍ രണ്ട്

എസ്സ്.എസ്സ്.എല്‍.സി ഇന്‍വിജിലേറ്റര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  1. സമയം  1: 30  
  • ഹാള്‍ടിക്കറ്റ്  കൈവശമുള്ളവരെ മാത്രം  പരീക്ഷാ ഹാളില്‍ ഇരിക്കാന്‍ അനുവദിക്കുക.
  • ഹാള്‍ടിക്കറ്റും  ഫോട്ടോയും  ഒപ്പും  നോക്കി പരീക്ഷാര്‍ത്ഥിയെ തിരിച്ചറിഞ്ഞ് Attendance  രേഖപ്പെടുത്തുക. മെയിന്‍ ഷീറ്റ് നല്‍കുക.
  • കൂള്‍ ഓഫ് ടൈം  ആരംഭിക്കുന്ന 1:45 ന് മുമ്പ് മെയിന്‍ഷീറ്റ് പൂരിപ്പിക്കുവാന്‍ നിര്‍ദ്ദേശം  നള്‍കുക.
  • മെയിന്‍ഷീറ്റില്‍ പരീക്ഷാര്‍ത്ഥി അക്കത്തിലും  അക്ഷരത്തിലും രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്. 
  • ഇന്‍വിജിലേറ്റര്‍ രജിസ്റ്റര്‍ നമ്പര്‍ വിഷയം  എന്നിവ ഒത്തുനോക്കി മെയിന്‍ ഷീറ്റില്‍ Dated Signature ഇടുക.
  • ചോദ്യപ്പേപ്പര്‍ അടങ്ങിയ കവര്‍ തുറന്നിട്ടില്ലാ എന്ന് ഉറപ്പുവരുത്തിയ ശേഷം  പരീക്ഷാര്‍ത്ഥികളെ ബോദ്ധ്യപ്പെടുത്തി രണ്ടു പരീക്ഷാര്‍ത്ഥികളെകൊണ്ട് പേര് രജിസ്റ്റര്‍ നമ്പര്‍ എന്നിവ എഴുതിച്ച് ഒപ്പുവെക്കേണ്ടതാണ് 
  • ചോദ്യപ്പേപ്പറിന്റെ കോഡ്, വിഷയം, തീയ്യതി എന്നിവ ഇന്‍വിജിലേറ്റര്‍ ഉറപ്പ് വരുത്തണം 
  • ചോദ്യപ്പേപ്പര്‍ അടങ്ങിയ കവര്‍ 1:40 ന് തുറക്കാവുന്നതും  ചോദ്യപ്പേപ്പറുകളുടെ എണ്ണവും  വിഷയവും  ഉറപ്പുവരുത്തിയ ശേഷം  1:45 ന് വിതരണം  ചെയ്യാവുന്നതുമാണ് 
  •  ചോദ്യപ്പേപ്പറിന്റെ 1,3,5 പേജ്ജുകളില്‍ പരീക്ഷാര്‍ത്ഥി രജിസ്റ്റര്‍ നമ്പര്‍ എഴുതി ഒപ്പ് വെക്കണം 
  • കവറിന് പുറത്ത് ലേബലില്‍ തന്നിരിക്കുന്ന certificate കവറില്‍ എഴുതി ഇന്‍വിജിലേറ്റര്‍ ഒപ്പ് വെക്കുക.
  • ആകെ ചോദ്യപ്പേപ്പറുകളുടെ എണ്ണം  ഉപയോഗിച്ചത് ,ഉപയോഗിക്കാത്തത് , റൂംനമ്പര്‍ എന്നിവ കൂടി കവറിന് പുറത്ത് എഴുതുക.
  • ബാക്കി ചോദ്യപ്പേപ്പറുകള്‍ ഉണ്ട് എങ്കില്‍ അത് കവറിലിട്ടശേഷം  സെല്ലോ ടേപ്പ് വെച്ച് ഒട്ടിക്കേണ്ടതാണ്
  • ഇന്‍വിജിലേറ്റര്‍ ചോദ്യപ്പേപ്പര്‍ വായിക്കാനായി എടുക്കാന്‍ പാടില്ല 
  • മാക്സിമം  20 പരീക്ഷാര്‍ത്ഥികള്‍ വരെയുള്ള പരീക്ഷാഹാളിലെ  സീറ്റിങ്ങ് പ്ലാന്‍ പരിശോധിക്കുകയും  തന്റെ ബന്ധുക്കളാരും  ഹാളില്‍ പരീക്ഷക്ക് ഇരിക്കുന്നില്ല എന്ന് ഇന്‍വിജിലേറ്റര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
  • അഡീഷണല്‍ ഷീറ്റില്‍ പരീക്ഷാര്‍ത്ഥി രജിസ്റ്റര്‍ നമ്പര്‍ അക്കത്തില്‍ മാത്രം  എഴുതിയാല്‍ മതിയാകും (സമയ ലാഭം മുന്‍നിര്‍ത്തി). 
  • ഇന്‍വിജിലേറ്ററോ പരീക്ഷാര്‍ത്ഥിയോ പരീക്ഷാ ഹാളില്‍ Mobile Phone ഉപയോഗിക്കാന്‍ പാടില്ല.
  •  വാണിംഗ് ബെല്‍ ഇത്തവണ ഉണ്ടായിരിക്കുന്നതല്ല. പിന്നിടുന്ന അരമണിക്കൂറുകള്‍ പരീക്ഷാര്‍ത്ഥിയെ അറിയിക്കുന്നത് അഭികാമ്യമാണ്. അവസാന ലോങ്ങ് ബെല്‍ അടിക്കുന്നത് വരെ പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥിക്ക് അവസരം  നല്‍കണം.
  • ആകെ Additional sheet used/Page എന്നിവ പരീക്ഷാര്‍ത്ഥി രേഖപ്പെടുത്തി എന്ന്  ഇന്‍വിജിലേറ്റര്‍ ഉറപ്പുവരുത്തേണ്ടതാണ് .
  • എഴുതിക്കഴിഞ്ഞ് ബാക്കിവരുന്ന ഭാഗം  ഉണ്ട് എങ്കില്‍ ചരിഞ്ഞ ഒരു വെട്ട് ഇടാന്‍ പരീക്ഷാര്‍ത്ഥിയോട് ആവശ്യപ്പെടു
  • എല്ലാ പരീക്ഷാ പേപ്പറും  തിരിച്ചുവാങ്ങിയ ശേഷം  മാത്രം  പരീക്ഷാര്‍ത്ഥികളെ ഹാള്‍ വിടാന്‍ അനുവദിക്കുക.
  • ഇന്‍വിജിലേറ്റര്‍ക്കും  പരീക്ഷാര്‍ത്ഥിക്കും  എല്ലാവിധ നന്മകളും  നേരുന്നു. നിര്‍ദ്ദേശങ്ങള്‍ ആധികാരികമല്ല.





അമ്മ


സെന്റ് ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിന് മാര്‍ഗ്ഗദീപമായിരുന്ന ഞങ്ങളില്‍ നിന്നും  വിട പറഞ്ഞ ഞങ്ങളുടെ മേരിക്കുട്ടിടീച്ചര്‍ ഒരു പൂര്‍വ്വ വിദ്യാര്‍ഥിയുടെ ജീവിക്കുന്ന, ജ്വലിക്കുന്ന ഓര്‍മയിലൂടെ (Through his Blog) പുനര്‍ജനിക്കുന്നു. ഈ പരമ്പരയുടെ പിന്‍മുറക്കാരാവാന്‍  ഞങ്ങള്‍ക്ക് കിട്ടിയ സൗഭാഗ്യത്തിന് സര്‍വ്വേശ്വരനോട് ഒരായിരം  നന്ദി പറയുന്നു. മാവേലിക്കര ബി.എച്ച് ഹയര്‍സെക്കണ്ടറിസ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപിക പ്രേമടീച്ചറിന്റെ സഹോദരനും  കോളേജ് പ്രഫസ്സറുമാണ് ലേഖകന്‍.


SHE WAS AN ANGEL

If she were teaching today, students would have addressed her Mary Ma'am. Ten years back she would have been Mary Miss and twenty years back she would have been Marykutty teacher. But forty years back, in 1970 to be precise, she was Marykutty Sar for us. She was the biology teacher of the elite 10-A class of St:John's High School, Mattom, Mavelikara. In her immaculate white "Chatta, Mundu and Neriyathu", the traditional attire of christian ladies of central Travancore, she looked like an Angel. Perhaps her golden framed spectacles was one thing that told us that she was not an angel but a human being. We called her Marykutty Sar, a down to the earth address with no formality or vanity of a "Miss" or "Ma'am" One boy of our class refused to call her Marykutty Sar as he was privileged to call her "Amma". Yes, Simon George with charming looks was the eldest of the three children of Marykutty Sar. And it was only natural that we were very jealous of him.


Those days our headmaster was the serious looking, heavily built John V Thomas Sar. Though he was not always seen around, his imposing presence in the school ensured that no student tried any mischief. When he was on his morning rounds with a cane in his hand, the school was almost frozen. He never terrorised anybody, but his impeccable personality commanded infinite respect from the people around him. He was a great teacher of English and History. I still remember his class on the "Battle of Panipat". I felt like being there in the battle field. A wonderful teacher with an unmatched sense of humor. Yet, we all were afraid of him.


In contrast, when Marykutty Sar came to our class we felt like a cool gentle breeze blowing over us. She was a conscientious teacher but we had a tendency to relax in her class because, to us, she was Simon's mother and ours too! We never showed the seriousness of being inside a class. We were not shy of not answering her questions or even giving stupid answers. Because, as I said, after all she was Simon's mother and ours too!! When we were too casual she would threaten to use the stick. But we used to sit there undeterred with a "do-it-if-you-dare" kind of posture. We knew that Marykutty Sar cannot inflict pain on anybody, and never on us as we were her darlings. I left the school in 1971 and never met her again, a sin I regret. Forty long years.......


December 2010. I met Simon after 27 years. We were in Thiruvananthapuram to attend a wedding ceremony. The bridegroom was my student and the bride Simon's. Prof Simon George now is a management expert at the Manipal Institute of Management. I was shocked to hear from him that Marykutty Sar was no more in this world. I had not known that. It is about an year now. I fell silent and there were tears in my eyes. I realized that the world is now a lesser place without Marykutty Sar. Breaking the silence Simon asked:
"When did you see Amma last"?
I replied:
"She was always before my eyes. She still is".
I don't know how I gave that answer. It was right from my heart.


She belonged to the richest tradition of Indian teachers. She will always be remembered by her students the world over.


This note has no literary value. But it has come from the depth of my heart. Hence I feel emboldened to submit this before the revered memory of my Marykutty Sar. This note is a humble attempt of a humble student to pay homage to a great teacher and a great human being.
No, she was an Angel.