ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ (Modified മാത്സ് ബ്ളോഗ് പോസ്റ്റ്)സ്കൂള്‍ ഉബുണ്ടു install ചെയ്യാനായി 15GB യെങ്കിലും  Hard disk free space ഉം  1GB Ramഉം  DVD Driveഉം  വേണം.
വിന്‍ഡോസ് ഉള്ള കമ്പ്യൂട്ടറിലാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍ വിന്‍ഡോസില്‍ കയറി ഏതെങ്കിലും  ഒരു പാര്‍ട്ടീഷന്‍ Delete ചെയ്യുക. ആ Driveലെ ആവശ്യമായ ഫയലുകള്‍ മാറ്റിയശേഷം   My Computer Right Click ചെയ്ത് manage option select ചെയ്യുക. അപ്പോള്‍ കിട്ടുന്ന വിന്‍ഡോയില്‍ നിന്നും  Disk Management click ചെയ്യുക. കമ്പ്യൂട്ടറിലെ എല്ലാ Driveകളും  Graphical ആയി Display ചെയ്യും.നമ്മള്‍ ഇപ്പോള്‍ ഫയലുകള്‍ Delete ചെയ്ത Driveല്‍ Click ചെയ്ത് Right Click ചെയ്ത്  Delete Partition/Logical drive option Select  ചെയ്യുക. ആ space free ആകും.
ഇനി Ubuntu DVD Driveല്‍ ഇട്ടശേഷം  കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
    Ubuntu Operating System Boot ചെയ്ത് കയറാനായി Bios ല്‍ First Boot Device ആയി  CD/DVDROM set ചെയുണം  അതിനായി system restart ചെയ്ത് വരുമ്പോള്‍ Bios ല്‍ കയറാനായി കീബോര്‍ഡിലെ Del / F2(system motherboard provider set ചെയ്തിരിക്കുന്നതിനനുസരിച്ച് For List of provider and Key Click
 അപ്പോള്‍ തുറന്നുവരുന്ന bios സ്ക്രീന്‍  (Mouse പ്രവര്‍ത്തിക്കില്ല ആരോ Keys ഉപയോഗിക്കുക)
ചിത്രം -1ചിത്രം -2
 ചിത്രം  ഒന്നിലെ പോലെ ആണങ്കില്‍ advanced Bios features സെലക്റ്റ്  ചെയ്യുക. അടിത്ത സ്ക്രീനില്‍ 

First Boot Device എന്നിടത്ത് സെലെക്റ്റ് ചെയ്ത ശേഷം. enter Key Press ചെയ്യുക.
അപ്പോള്‍ കിട്ടിന്ന സ്ക്രീനില്‍ 
  CD Rom സെലെക്റ്റ് ചെയ്ത് Enter Key Press ചെയ്യുക.ഇപ്പോള്‍CD Rom First Boot Device ആയിരിക്കും. ഇനി F10 പ്രെസ്സ് ചെയ്യുക. Enter key press ചെയ്യുക.
***
Bios സ്ക്രീന്‍ ചിത്രം  2 ലെ പോലെ ആണങ്കില്‍ആരോകീ ഉപയോഗിച്ച് Boot എന്ന Option select ചെയ്യുക.
Boot Device Priority select ചെയ്ത് Enter Key Press ചെയ്യുക.അപ്പോള്‍ കിട്ടുന്ന windowയും  motherboard manufacturer ക്ക് അനുസരിച്ച് different ആയിരിക്കും.എന്നാല്‍ നിര്‍ദ്ദേഷങ്ങള്‍ വലതുവശത്ത് തന്നിരിക്കും.ശ്രദ്ധിക്കുക.താഴെ കാണുന്ന വിന്‍ഡോ ആണെങ്കില്‍ 
ആരോ കീ ഉപയോഗിച്ച് select ചെയ്ത് Enter key press ചെയ്താല്‍ മതി. 
മറ്റുചില സ്ക്രീനുകളില്‍ keyboard ലെ +/- ബട്ടനുകളാണ് ഉപ്യോഗിക്കേണ്ടത്. മുകളിലെ ചിത്രത്തിലെ CDROM option അത്തരം  systeങ്ങളില്‍ മുകളിലേക്ക് കൊണ്ടുവരാന്‍ ആരോകീഉപയോഗിച്ച് സി.ഡി റോം  select ചെയ്ത ശേഷം  + symbol ഉപയോഗിക്കുക. മുകളിലേക്ക് മാറ്റാന്‍ + ഉം  താഴേക്ക് മാറ്റാന്‍ - ഉം  ഇത്തരം  Systeങ്ങളില്‍ ഉപയോഗിക്കുക.
CD Rom First Boot device ആക്കിയ ശേഷം  കീബോര്‍ഡിലെ F10 key press ചെയ്യുക.Enter key press ചെയ്യുക.System Restart ആകും.
DVD Driveല്‍ ഉണ്ടല്ലോ അല്ലെ... ഇനി കംപ്യൂട്ടര്‍ പുതിയ ubuntuവിലേക്ക് Boot ചെയ്ത്


ഉബുണ്ടു ആരംഭ സ്ക്രീന്‍

ആദ്യ യൂസര്‍ ഇന്‍പുട്ട് ആവശ്യമുള്ള സ്ക്രീന്‍ , ഇന്‍സ്റ്റാള്‍ ഉബുണ്ടു അമര്‍ത്തുക
ഇതില്‍ Try ubuntu എന്ന് സെലക്റ്റ് ചെയ്താല്‍ ലൈവ് സിഡി ആയി തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇന്സ്റ്റാള്‍ ചെയ്യാതെ തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ അടക്കം കോണ്‍ഫിഗര്‍ ചെയ്യാനും മറ്റ് ഹാര്‍ഡ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യാനും സാധിക്കും എന്നതിനാല്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഉബുണ്ടുവുമായി പരിചയപ്പെടാന്‍ ഇത് ഗുണകരമാണ്. Try ubuntu option Select ചെയ്ത് Desktopല്‍ എത്തിയ ശേഷം  Desktopലെ install Ubuntu iconല്‍ ക്ലിക്ക് ചെയ്തും  ubuntu ഇന്‍സ്റ്റാള്‍ ചെയ്യാം.
വെല്‍ക്കം സ്ക്രീന്‍, ഭാഷ ഇംഗ്ലീഷ് തന്നെ നിലനിര്‍ത്തുന്നതാണ് നല്ലത്, ആവശ്യമുള്ള പക്ഷം പിന്നീട് ഇത് മാറ്റാവുന്നതാണ്
തുടര്‍ന്ന് വരുന്ന സ്ക്രീനുകളില്‍ കീബോര്‍ഡ് ലേ ഔട്ട് , ടൈം സോണ്‍ എന്നിവ കൊടുത്ത് മുന്നോട്ട് പോകാം .

മേലെക്കാണുന്ന സ്ക്രീന്‍ ശ്രദ്ധിക്കുക, എന്‍ടിഎഫ്എസ് പാര്‍ട്ടീഷനില്‍ വിന്‍ഡോസ് 2000 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു സിസ്റ്റമാണ് ഇതില്‍ കാണുന്നത്. പാര്‍ട്ടീഷന്‍ ഘട്ടത്തില്‍ ശ്രദ്ധചെലുത്താത്ത പക്ഷം നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റം അടക്കം ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ എല്ലാം നഷ്ടപ്പെടാന്‍ സാദ്ധ്യത ഉണ്ട്. സ്പെസിഫൈ പാര്‍ട്ടീഷന്‍ മാനുവലി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഫോര്‍വേഡ് കൊടുക്കുക.

ഇത് പാര്‍ട്ടീഷന്‍ ടേബിള്‍ മോഡിഫൈ ചെയ്യാനുള്ള ആദ്യ സ്ക്രീന്‍. ഫ്രീ സ്പേസായ 11940 സൈസ് പാര്‍ട്ടീഷന്‍ സെലക്റ്റ് ചെയ്ത് ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

പുതിയ പാര്‍ട്ടീഷന്‍ വിവരങ്ങള്‍ ചേര്‍ക്കാനുള്ള വിന്‍ഡോ. ഇവിടെ ആകെ ഫ്രീ സ്പേസായ 11.94 ജി.ബി ഡീഫോള്‍ട്ടായി വന്നിരിക്കുന്നത് കാണാം . ഇത് നമ്മുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്. ആദ്യം ലിനക്സ് സ്വാപ്പ് ഏരിയ അലോട്ട് ചെയ്യുകയാവും ഉത്തമം(Ram ന്റെ ഇരട്ടി നല്‍കുക.1GB Ram ആണെങ്കില്‍ 2000) , ബാക്കിയുള്ള സ്പേസ് കൃത്യമായി ബാക്കി പാര്‍ട്ടീഷനുകള്‍ക്ക് ഉപയോഗിക്കാന്‍ ഇതാണ് നല്ലത് .

ഇത് 1024 എം.ബി സ്വാപ്പ് സൈസ് ആക്കിയ സ്ക്രീന്‍
സെലക്റ്റ് ചെയ്ത സ്പേസ് സ്വാപ്പ് ആയി ഫോര്‍മാറ്റ് ചെയ്യാന്‍ "യൂസ് ആസ്" എന്ന ഓപ്ഷനില്‍ "സ്വാപ്പ് ഏരിയ" എന്ന്‍ സെലക്റ്റ് ചെയ്യണം .

സ്വാപ്പ് അലോട്ട് ചെയ്തുകഴിഞ്ഞ സ്ക്രീന്‍. വീണ്ടും ഫ്രീ സ്പേസ് സെലക്റ്റ് ചെയ്യുക, ആഡ് പാര്‍ട്ടീഷന്‍ കൊടുക്കുക

വീണ്ടും പുതിയ പാര്‍ട്ടീഷന്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ക്രീന്‍. ഇവിടെ പരമാവധി ലഭ്യമായ സ്പേസ് കൊടുത്തിരിക്കുന്നു.
സ്വാപ് പാര്‍ട്ടീഷന്‍ ഉണ്ടാക്കിയ ശേഷം ബാക്കിയുള്ള മുഴുവന്‍ ഫ്രീ സ്പേസും ലിനക്സ് ഇന്‍സ്റ്റലേഷനു വേണ്ടി മാറ്റിയതിനാലാണ് മേലെ ഡീഫൊള്‍ട്ട് വാല്യൂ തന്നെ കൊടുത്തത് . എന്നാല്‍ നമുക്ക് ആവശ്യമുള്ള അത്ര സ്പേസ് മാത്രം കൊടുത്താല്‍ മതിയാകുന്നതാണ്. ഇവിടെ മൂന്ന് കോളങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്,
1) പാര്‍ട്ടീഷന്‍ സൈസ്
2) യൂസ് ആസ് - ഇവിടെ Ext3 ആയി കൊടുക്കണം
3) മൌണ്ട് പോയിന്റ് - ഇത് റൂട്ട് ( / )എന്ന് കൊടുക്കണം.
ഓ.കെ കൊടുക്കുക, ഒരു നിമിഷത്തിനു ശേഷം നിലവിലെ ഡിസ്ക് ലേ ഔട്ട് ഡിസ്പ്ലേ ചെയ്യപ്പെടും, എല്ലാം നമുക്ക് ആവശ്യമുള്ള പ്രകാരമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഫോവേഡ് കൊടുക്കുക.

യൂസര്‍ ഇന്‍ഫര്‍മേഷനുകള്‍, പാസ്സ്വേഡ്, കമ്പ്യൂട്ടറിന്റെ പേര് തുടങ്ങിയവ ചേര്‍ത്ത് മുന്നൊട്ട്

ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു. ഇനി നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ഡിസ്ക് പാര്‍ട്ടീഷനിങ്, ഫയല്‍ കോപ്പി ചെയ്യല്‍ , ബൂട്ട് ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യല്‍ ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്ത് അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികളാണ് ഈ സമയം പ്രധാനമായും നടക്കുന്നത്.ഇത് വ്ളരെയേറെ സമയമെടുക്കുന്ന പ്രക്രിയയാണ് ക്ഷമയോടെ കാത്തിരിക്കുക ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ റീബൂട്ട് ചെയ്യുക.
ഇത് ബൂട്ട് ലോഡര്‍ മെനു. ഡീഫാള്‍ട്ട് ടം ഔട്ട് 10 സെക്കന്റാണ്, അതിനുള്ളില്‍ ആരോ കീ ഉപയോഗിച്ച് വിന്‍ഡോസോ ലിനക്സൊ തിരഞ്ഞെടുക്കാം.

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കി ഉബുണ്ടു ഓ.എസ് ലോഡായിരിക്കുന്നു.