കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ്,ഗവണ്‍മെന്റ് ഓഫ് ഇന്‍ഡ്യ- ശാസ്ത്ര, എഞ്ചിനീയറിങ്ങ് , മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ചിരിക്കുന്ന സ്കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള സമയമായിരിക്കുന്നു.

ആര്‍ക്കൊക്കെ അപേക്ഷിക്കാം.
* Stream SA: പത്താം  ക്ലാസ്സ് പരീക്ഷയില്‍ കണക്ക് സയന്‍സ് വിഷയങ്ങള്‍ക്ക് 80% (70% for SC/ST) മാര്‍ക്ക് വാങ്ങിയ ഇപ്പോള്‍ +1 Science ല്‍ (2011-2012 വര്‍ഷം)  പഠിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം ..
* Stream SX : +2 ക്ലാസ്സുകളില്‍ ഇപ്പോള്‍ പഠിക്കുന്ന, അടുത്തവര്‍ഷം  (2012-2013)  Basic Sciences (B.Sc/B.S./Int. M.Sc) ഐഛികമായി പഠിക്കാന്‍ ആഗ്രഹിക്കുന്ന, പത്താം  ക്ലാസ്സ് പരീക്ഷയില്‍ കണക്ക് സയന്‍സ് വിഷയങ്ങള്‍ക്ക് 80%  (70% for SC/ST) മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം ..
* Stream SB: ഒന്നാം  വര്‍ഷ B. Sc./B.S./Int. M.Sc. (2011-2012) ക്ക് പഠിക്കുന്ന, +2ന് 60% (50% for SC/ST) മാര്‍ക്കു കരസ്ഥമാക്കിയ  വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം ..
  **ഓണ്‍ലൈനായി അപ്ലൈ ചെയ്യേണ്ട അവസാന തീയ്യതി- 9th September 2011 
**ആപ്ലിക്കേഷനും  ചലാനും  എത്തിച്ചേരണ്ട അവസാന തീയ്യതി-12/09/2011
 -------------------------------------------------------------
ഓര്‍ക്കുക
150 KB യില്‍താഴെസൈസ് ഉള്ള ഡിജിറ്റല്‍ഫോട്ടോ നിര്‍ബന്ധം.
പ്രോസസ്സിങ്ങ് ഫീ
പെണ്‍കുട്ടികള്‍ക്ക് പ്രോസസ്സിങ്ങ് ഫീ ഇല്ല.
Physically/Visually challenged കുട്ടികള്‍ക്കും  പ്രോസസിങ്ങ് ഫീ ഇല്ല.
മറ്റുള്ളവര്‍ക്ക്
ജനറല്‍ ഫീ-Rs.200
എസ്സ്.സി/എസ്സ്.ടി-Rs.100
സ്കോളര്‍ഷിപ്പിനായി  ഓണ്‍ലൈനായി അപ്ലൈ ചെയ്ത ശേഷം  കിട്ടുന്ന ആപ്ലിക്കേഷന്‍ ഫോം  The Convener,Kishore Vaigyanik Protsahan Yojana (KVPY) .Indian Institute of Science ,Bangalore - 560 012 എന്ന വിലാസത്തില്‍ അയക്കുക.
പ്രോസസ്സിങ്ങ് ഫീ എസ്സ്.ബി.ഐ യുടെ കോര്‍ബാങ്കിങ്ങ് ഉള്ള ഏതെങ്കിലും  ശാഖകളില്‍ ചലാന്‍ (Click) വഴി അടച്ചശേഷം  സീല്‍ ചെയ്ത ചലാന്‍ ആപ്ലിക്കേഷന്‍ ഫോമിനൊപ്പം  അയക്കുക.