പെന്‍ഡ്രൈവില്‍നിന്നും
ഹാര്‍ഡ് ഡിസ്കില്‍നിന്നും ഡിലീറ്റായ
ഫയലുകള്‍[
ഫോര്‍മാറ്റുചെയ്ത
ഡിസ്കുകളില്‍ നിന്നുപോലും]തിരിച്ചെടുക്കാനുള്ള
ഒരു Software പരിചയപ്പെടുത്തട്ടെ
[നമ്മുടെ
ഉബുണ്ടുവില്‍ ]
Softwareന്റെ
പേര്-Photorec.
റിക്കവര്‍
ചെയ്യുന്ന ഫയലുകള്‍ സേവ്
ചെയ്യാനായി ആദ്യം തന്നെ
Desktopല്‍
ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കുക.
അതിനുശേഷം
സ്റ്റെപ്പ്
-ഒന്ന്
ടെര്‍മില്‍
ഓപണ്‍ ചെയ്യുക [ctrl+alt+T].
Terminaലില്‍
sudo photorec [It's already installed in our Eduubuntu] എന്ന്
ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ്സ്
ചെയ്യുക.
Password നല്‍കിയ
ശേഷം തുടര്‍ന്നുവരുന്ന
താഴെകാണുന്ന രീതിയിലുള്ള
വിന്‍ഡോയില്‍ ഏത് ഡ്രൈവില്‍നിന്നാണ്
Data recover ചെയ്യണമെന്ന്
കീബോര്‍ഡിലെ ആരോ കീ ഉപയോഗിച്ച്
സെലക്റ്റ് ചെയ്ത് എന്റര്‍
പ്രസ്സ് ചെയ്യുക.
സ്റ്റെപ്പ്-രണ്ട്
അടുത്തവിന്‍ഡോയില്‍
പാര്‍ട്റ്റീഷന്‍
സെലക്ട് ചെയ്ത് എന്റര്‍ കീ
പ്രസ്സ് ചെയ്യുക.
സ്റ്റെപ്പ്
-മൂന്ന്
ഈ
വിന്‍ഡോയില്‍ റിക്കവര്‍
ചെയ്യുന്ന ഫയല്‍ എവിടെ സേവ്
ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുക.Other
എന്നിടത്ത്
എന്റര്‍കീ പ്രസ്സ് ചെയ്താല്‍
മതി.
റിക്കവര്‍
ചെയ്യേണ്ട ഫയലുകള്‍ സേവ്
ചെയ്യേണ്ട് Location selectചെയ്യുക.
Enter key after selecting Desktop
[ഞാന്‍ സേവ്
ചെയ്തത് Desktop ലെ
Recovered എന്ന
ഫോള്‍ഡറാണ്].
സ്റ്റെപ്പ്
-നാല്
ഫോള്‍ഡര്‍
എന്റര്‍ കീ ഉപയോഗിച്ച് പ്രസ്സ്
ചെയ്ത് ഓപ്പണ്‍ ചെയ്തശേഷം
തുടര്‍ന്നുവരുന്ന വിന്‍ഡോയില്‍
മുകളില്‍
കാണിച്ചിരിക്കുന്ന രീതിയില്‍
രണ്ടാം ഓപ്ഷന്‍ സെലക്ക്ട്
ചെയ്ത് കീബോര്‍ഡിലെ സി[C]
എന്ന കീ
പ്രസ്സ് ചെയ്യുക.
അല്പ
സമയം ഫയല്‍ റിക്കവറിക്കായി
നല്‍ക്കുക. തുടര്‍ന്ന്
താഴെ കാണുന്ന രീതിയിലുള്ള
വിന്‍ഡോ പ്രത്യക്ഷമാകും .
നമ്മള്‍
തിരഞ്ഞടുത്ത location ല്‍
ഫയലുകള്‍ സേവ് ആവും .
റിക്കവേര്‍ഡ്
ആയ ഫയലുകള്‍ താഴെകാണിച്ചിരിക്കുന്ന
രീതിയിലുള്ള ഫോള്‍ഡറുകളിലായാണ്
പ്രത്യക്ഷപ്പെടുക.
ഫോള്‍ഡറുകള്‍ക്കും
അവയിലെ ഫയലുകള്‍ക്കും റൂട്ട്
പെര്‍മിഷനായിരിക്കും.യൂസര്‍ക്ക്
ആഫോള്‍ഡറില്‍ നിന്നും ഫയലുകളെ
ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല.
എന്നാല്‍
അവയെ കോപ്പിചെയ്ത് മറ്റൊരു
ഫോള്‍ഡറിലിട്ടാല്‍ എന്തും
ചെയ്യാം .അല്ലെങ്കില്‍
Sudo nautilus എന്ന്
റ്റെര്‍മിനലില്‍ നല്‍കി
ഫയല്‍സിസ്റ്റം വഴി Home-Desktop
വഴി ഫയലുകളെ
ഓപ്പണ്‍ ചെയ്ത് ഫയലുകളെ
ഡിലീറ്റ് ചെയ്യാം