വെബ്ബ് കണ്ടന്റ് കണ്ട്രോളര്‍ ഉബുണ്ടൂ 10.04 ല്‍


        ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റും, ubuntu 10.04, Dedicated Virtual Networking ഉം  വ്യാപകമാവുന്നതോടെ സ്കൂള്‍ ലാബുകളില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം  വ്യാപകമാവും  എന്നതു തീര്‍ച്ചയാണ് . അനാവശ്യവെബ് സൈറ്റുകളുടെയും  മറ്റും ഉപയോഗം  ലാബില്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ് വെയര്‍ സങ്കേതം  പരിചയപ്പെടുത്തട്ടെ....
ഈ സങ്കേതത്തിന്റെ പേര് Web Content Control. ഇതിനായി
Root Create ചെയ്തിട്ടീല്ലെങ്കില്‍ Root Create ചെയ്യുക.റൂട്ട് password വളരെ രഹസ്യമായി സൂക്ഷിക്കുക.
Root create ചെയ്യാന്‍ Application Menu വില്‍ നിന്നും  Accessories Option ല്‍ നിന്നും  Terminal Open ചെയ്യുക. Terminalല്‍ Sudo passwd root എന്ന നിര്‍ദ്ദേശം  നല്‍കുക. ഇപ്പോഴത്തെ user ന്റെ password നല്‍കുക. Root Password നല്‍കുക. ഒരിക്കല്‍കൂടി നല്‍കി conform ചെയ്യുക (password type ചെയ്യുമ്പോള്‍ സ്ക്രീനില്‍ ഒന്നും  തെളിയില്ല)

Terminal close ചെയ്യുക-log out ചെയ്യുക
Username root നല്കി ലോഗിന്‍ ചെയ്യുക.
ആപ്ലിക്കേഷന്‍ മെനുവില്‍ നിന്നും  Ubuntu Software Center ക്ലിക്ക് ചെയ്യുക.
ആ വിന്‍ഡോയിലെ Edit മെനുവില്‍ നിന്നും Software Sources ക്ലിക്ക് ചെയ്യുക.
അടുത്തു വരുന്ന വിന്‍ഡോയിലെ other Software Tab ക്ലിക്ക് ചെയ്യുക.
താഴെ കാണുന്ന Add Button ക്ലിക്ക് ചെയ്യുക.
അടുത്തതായി വരുന്ന വിന്‍ഡോയിലെ APT Line എന്നിടത്ത് ppa:webcontentcontrol/webcontentcontrol എന്ന് ടൈപ്പ് ചെയ്തശേഷം  Add Source ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
 അടുത്തതായി വരുന്ന വിന്‍ഡോയിലെ Close Button ക്ലിക്ക് ചെയ്തശേഷം  Ubuntu Software Center ലേക്ക് തിരിച്ചുവരും . അവിടെ parental control എന്നോ webcontent എന്നോ ടൈപ്പ് ചെയ്താല്‍ Parental Control Gui എന്ന ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റലേഷന്  തയ്യാറായി വരും. അവിടെ Install Button ക്ലിക്ക് ചെയ്യുക.ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുക. ഒരു progress bar നീങ്ങൂന്നതായി കാണാം .
Installation കഴിഞ്ഞു. (Logout ചെയ്ത് user ല്‍ വരാം  )Application Menu വില്‍നിന്നും  System Tools ല്‍ നിന്നും  webcontent control ക്ലിക്ക് ചെയ്ത് webcontent control activate ചെയ്യാം. Protection എന്നിടത്തെ താഴ് തുറന്നിരിക്കുകയാണെങ്കില്‍ Protection ഇല്ല എന്നാണ് അര്‍ത്ഥം.ആ icon ല്‍ ക്ലിക്ക് ചെയ്ത് Protection ON ആക്കാം  . User ല്‍ ആണെങ്കില്‍ Root Password നല്‍കണം  (മാറ്റങ്ങള്‍ വരുത്താന്‍)

webcontent control window യുടെ മുകളില്‍ കാണുന്ന് Protection on click ചെയ്ത് protection off ചെയ്യാം  (Root Password അറിയാമെങ്കില്‍ അതിനാല്‍ റൂട്ട് password അതീവ രഹസ്യമാക്കി വക്കുക)