ഉബുണ്ടു [9.10 അല്ലെങ്കില്‍ അതിനു ശേഷം ഇറങ്ങിയ പതിപ്പുകള്‍ 10.04/10.10 ] ഇന്‍സ്റ്റലേഷന് ശേഷം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാം


ഉബുണ്ടു [9.10 അല്ലെങ്കില്‍ അതിനു ശേഷം ഇറങ്ങിയ പതിപ്പുകള്‍ 10.04/10.10 ] ഇന്‍സ്റ്റലേഷന് ശേഷം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ഉബുണ്ടൂ തിരിച്ചെടുക്കാം . ഗ്രബ്ബ് റീസ്റ്റോര്‍ ചെയ്യാം 


കളിയിലെ കേമന്‍ ധോനി. 
പരമ്പരയിലെ കേമന്‍  യുവരാജ്
മുംബൈ: നൂറ്റി ഇരുപത്തിയൊന്ന് കോടി ജനങ്ങളുടെ ഹൃദയമുരുകിയ പ്രാര്‍ഥനകള്‍ക്കിതാ ലോകകിരീടത്തിന്റെ രൂപത്തില്‍ സാര്‍ഥകമായ ഫലപ്രാപ്തി. ഇരുപത്തിയൊന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ലോകചാമ്പ്യന്‍. അവിശ്വസനീയമായ തകര്‍ച്ചയും അത്ഭുതകരമായ തിരിച്ചുവരവും ഒരുപോലെ കണ്ട കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ ക്രിക്കറ്റിന്റെ ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇതാദ്യമായാണ് ഒരു ആതിഥേയ രാജ്യം ലോകകിരീടം സ്വന്തമാക്കുന്നത്.

വിട




മറ്റം സെന്റ്. ജോണ്‍സ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ രണ്ടു തലവന്മാരും  സ്കൂളില്‍ നിന്നും വിടപറഞ്ഞു

                                  സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം  അനിവാര്യതയുടെ സ്നേഹത്തില്‍ ചാലിച്ച വിടപറയല്‍ . സെന്റ്.ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂള്‍ വിഭാഗം  ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്സ്.ഗീത ടീച്ചറും ഹയര്‍സെക്കണ്ടറി വിഭാഗം  തലവന്‍ ശ്രീ.ജി.ബിജു സാറും  സെന്റ്.ജോണ്‍സ് ഹയര്‍സെക്കണ്ടറിസ്കൂളിന്റെ പടികളിറങ്ങുന്നു. സേവനകാലത്ത് നിശ്ശബ്ദസേവനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരിയായ  ഗീത ടീച്ചര്‍ ഹെഡ്മിസ്ട്രസ്സ് പദവിയും  തന്റെ കൈകളില്‍ സുരക്ഷിതമെന്ന് തെളിയിച്ചശേഷമാണ് ഈ സരസ്വതീക്ഷേത്രത്തിന്റെ പടികളിറങ്ങുന്നത്.  ഹയര്‍സെക്കണ്ടറി വിഭാഗം  തലവന്‍ ശ്രീ.ജി.ബിജു സാര്‍ സേവനകാലത്ത് അദ്ധ്യാപന മികവിന്റേയും  മികവാര്‍ന്ന ഭരണത്തിന്റേയും  അംഗീകാരങ്ങളായി സംസ്ഥാനസര്‍ക്കാറിന്റേതുള്‍പ്പടെ ഒട്ടനവധി അവാര്‍ഡുകളും  വാരിക്കൂട്ടിയശേഷമാണ്  സെന്റ്.ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിനോട് വിടപറയുന്നത്.

 ഈ രണ്ട് മഹത് വ്യക്തികളുടേയും  റിട്ടയര്‍മെന്റ് ജീവിതം ഐശ്വര്യപൂര്‍ണ്ണവും അസുഖങ്ങളില്ലാത്തതും  ആകട്ടേയെന്ന് ആശംസിക്കുന്നു അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.

 

വിട

അയ്യപ്പപ്പണിക്കര്‍

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌==
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്‌
അതൊരനുഷ്ഠാനമാണ്‌
മനസിന്‌ അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
............................

ഐ.സി.ടി പരിശീലനം : അധ്യാപകര്‍ ഏപ്രില്‍ 5 നു മുമ്പ്‌ രജിസ്റര്‍ ചെയ്യണം(Through SITC)
അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്‍പതാം ക്ളാസില്‍ പഠിപ്പിക്കേണ്ട പുതിയ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്നോളജി) പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഐ.ടി@സ്കൂള്‍ പ്രോജക്ട് ഏപ്രില്‍ 25 മുതല്‍ അധ്യാപകര്‍ക്ക് പ്രത്യേക ഐ.സി.ടി പരിശീലനം നല്‍കും. ഇമേജിങ് സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ കൊളാഷുകള്‍ നിര്‍മ്മിക്കുക, ഓഫീസ് പാക്കേജുകള്‍ ഉപയോഗിച്ചുളള വിവര ശേഖരണവും, വിശകലനവും, ഹിന്ദി ടൈപ്പിങ്, വെബ് പേജ് നിര്‍മാണം, വീഡിയോ എഡിറ്റിങ്, ഓഡിയോ റെക്കോര്‍ഡിങ്, പ്രോഗ്രാമിങ്, ഓപ്പറേറ്റിങ് സിസ്റം, വിക്കി-ബ്ളോഗ് നിര്‍മാണം, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ വിവിധ വിഷയങ്ങള്‍ ഐ.ടി ഉപയോഗിച്ചു പഠിപ്പിക്കാന്‍ കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്വെയറുകളും ആറു ദിവസത്തെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.സി.ടി പഠനത്തിന് ആഴ്ചയില്‍ തിയറിയ്ക്കും പ്രാക്ടിക്കലിനും രണ്ട് പീരിയഡുകള്‍ വീതം നീക്കിവെക്കണമെന്നും. ഐ.ടി@സ്കൂളിന്റെ പ്രത്യേക ഐ.സി.ടി പരിശീലനം ലഭിച്ച അധ്യാപകര്‍ മാത്രമായിരിക്കണം ഐ.സി.ടി ക്ളാസുകള്‍ കൈകാര്യം ചെയ്യേണ്ടത് എന്നും നിഷ്കര്‍ഷിക്കുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഇതിനായി എല്ലാ അധ്യാപകര്‍ക്കും ഐ.സി.ടി അധിഷ്ഠിത പരിശീലനം ലഭിച്ചു എന്ന് ഉറപ്പാക്കേണ്ട ചുമതല സ്കൂളിലെ പ്രഥമാധ്യാപകര്‍ക്കാണ്. ഏപ്രില്‍ 25 മുതല്‍ മെയ് അവസാനം വരെ അഞ്ച് ബാച്ചുകളില്‍ ആറു ദിവസമായി നടത്തുന്ന പ്രത്യേക പരിശീലനത്തില്‍ പങ്കെടുക്കേണ്ട അധ്യാപകര്‍ Click Here   സൈറ്റു വഴി [School Code as Username and Password,Then Change it]ഏപ്രില്‍ അഞ്ചിനു മുമ്പ് ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യണം. ഐ.ടി അധിഷ്ഠിത അധ്യായങ്ങളുടെ ആഴത്തിലുളള പഠനം അതത് വിഷയങ്ങള്‍ക്ക് അനുവദിച്ചിട്ടുളള പീരിയഡുകളിലാണ് നടത്തേണ്ടത് എന്നതിനാല്‍ ഹൈസ്കൂള്‍ ക്ളാസുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഈ അവധിക്കാലത്ത് പ്രത്യേക ഐ.സി.ടി പരിശീലനം നല്‍കാന്‍ ഐ.ടി@സ്കൂള്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Another Circular by IT@school
ജിവന്‍ നല്‍കി ജിവശാസ്ത്രം
ഇന്ന്  നടന്ന ജിവശാസ്ത്രം പരീക്ഷാര്‍ത്ഥിയെ ഒരു രിതിയിലും കുഴക്കിയില്ല എന്ന്‍ മിക്കവാറും പരീക്ഷാര്‍ത്ഥികള്‍. അപ്രധാന ഭാഗത്തുനിന്നും ചോദിച്ച ചിത്രം മാത്രം ചെറിയ രിതിയില്‍ കണ്‍ഫ്യുഷന്‍  ഉണ്ടാക്കിയെന്ന്‍ ചിലര്‍ അഭിപ്രായപ്പെട്ടു . ഇന്ന് നടന്ന  ജിവശാസ്ത്രം പരീക്ഷയോടെ ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരിക്ഷകള്‍ അവസാനിച്ചു . ഇനി ഫലത്തിനായുള്ള കാത്തിരുപ്പ് ....

അപ്രധാന ഭാഗങ്ങളില്‍ നിന്നും  ചോദ്യങ്ങളുമായി സാമൂഹ്യപാഠം
മാര്‍ക്ക് കുറച്ച്, ചോദ്യങ്ങളുടെ എണ്ണം  കൂട്ടി പരീക്ഷാര്‍ത്ഥിയെ ഉത്തര കടലാസ്സില്‍ നിന്നും  additional sheet നുവേണ്ടിമാത്രം  തല ഉയര്‍ത്തിച്ച് സാമൂഹ്യപാഠവും  ചരിത്രത്തിന്റെ ഭാഗമായി. പലചോദ്യങ്ങളും  വ്യക്തമായിരുന്നില്ല. ലാഹോര്‍ പ്രഖ്യാപനത്തിന്റെ എട്ടു വയസ്സ് കുറച്ച് 1999 നു പകരം  1991 എന്നു നള്‍കി ഒന്നു കഷ്ടപ്പെടുത്താനും  മറന്നില്ല ചോദ്യകര്‍ത്താവ്. ഭൂപടത്തിലെ പ്രദേശനിര്‍ണ്ണയവും  ഒരല്പം  കുഴക്കിയെന്ന് അഭിപ്രായമുയര്‍ന്നു.A+ എളുപ്പം  നേടാം  എന്ന പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്തികടന്നുപോയി സാമൂഹ്യപാഠം . ഇനി ഒരു പരീക്ഷമാത്രം  ....ശനിയാഴ്ച ബയോളജി................
വര്‍ഗ്ഗീസ് പോത്തന്‍ 
എസ്സ്.ആര്‍.ജി
സാമൂഹ്യപാഠം

ഇച്ചിരി കഷ്ടപ്പെട്ടവന്‍ നേടിയാല്‍ മതി A+

ഇന്നലെ(21/03/2011) നടന്ന ഗണിതശാസ്ത്രം പരീക്ഷ ചുളുവില്‍ എ+ നേടാന്‍ കാത്തിരുന്നവര്‍ക്കു തിരിച്ചടിയായി. വിശാലമായി വിഷയം മനസ്സിലാക്കിയവര്‍ക്ക് മാത്രം എ+ എന്ന ചോദ്യകര്‍ത്താവിന്‍റെ ലക്ഷ്യം സാക്ഷാത്കരിക്കുന്ന തരത്തിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണവും. നിര്‍മ്മിതിവിഭാഗത്തിലെ രണ്ട്ചോദ്യങ്ങളാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കിയതെന്ന് പൊതുവെ അഭിപ്രായം ഉണ്ടായി. എ+ കിട്ടണമെങ്കില്‍ വാല്യുചെയ്യുന്ന അദ്ധ്യാപകന്‍ അല്ലങ്കില്‍ ഗ്രേസ്മാര്‍ക്ക് കനിയണമെന്ന് ശരാശരിക്ക് മുകളിലുള്ളവരില്‍ ചിലര്‍.

(രസ) "തന്ത്ര"മറിയുന്നവനു രസമായി രസതന്ത്രം

ഇന്നു(22/03/2011) നടന്ന രസതന്ത്രം പരീക്ഷ നല്ല നിലവാരം പുലര്‍ത്തിയെന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. സ്ഥിരമായ ചോദ്യ പാറ്റേണില്‍ നിന്നുമുള്ള മാറ്റങ്ങള്‍ വിദ്യാര്‍ത്ഥിക്ക് കുഴപ്പങ്ങള്‍ ഉണ്ടാക്കിയില്ല. ആപ്ലിക്കേഷന്‍ ലെവല്‍ ചോദ്യങ്ങള്‍ പ്രാക്റ്റിക്കല്‍ ചെയ്തവര്‍ക്ക് എളുപ്പമായിരുന്നു. വിഷയത്തെക്കുറിച്ച് അറിയാവുന്നവര്‍ക്ക് എളുപ്പമായിരുന്നു രസതന്ത്രം.അല്‍പം ശ്രദ്ധിച്ച് പഠിച്ചവര്‍ക്ക് എ+ നേടുക എളുപ്പമായിരുന്നു.ഭൗതീകശാസ്ത്രം ഉണ്ടാക്കിയത്ര കുഴപ്പം രസതന്ത്രം ഉണ്ടാക്കിയല്ല എന്നത് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസമേകി..