ഉബുണ്ടു [9.10 അല്ലെങ്കില്‍ അതിനു ശേഷം ഇറങ്ങിയ പതിപ്പുകള്‍ 10.04/10.10 ] ഇന്‍സ്റ്റലേഷന് ശേഷം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാം


ഉബുണ്ടു [9.10 അല്ലെങ്കില്‍ അതിനു ശേഷം ഇറങ്ങിയ പതിപ്പുകള്‍ 10.04/10.10 ] ഇന്‍സ്റ്റലേഷന് ശേഷം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ഉബുണ്ടൂ തിരിച്ചെടുക്കാം . ഗ്രബ്ബ് റീസ്റ്റോര്‍ ചെയ്യാം 

ഉബുണ്ടു ഉള്ള കമ്പ്യൂട്ടറില്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുക.
പ്രത്യേകം ശ്രദ്ധിക്കുക ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ നടത്തിയ പാര്‍ട്ടീഷനുകളില്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യരുത്. അണ്‍ പാര്‍ട്ടീഷന്‍ഡ് അല്ലെങ്കില്‍ NTFS പാര്‍ട്ടീഷന്‍ഡ് സ്പേസുകളില്‍ വിന്‍ഡോസ് ഇന്‍സ്റ്റലേഷന്‍ നടത്തുക. ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ നടത്തിയ പാര്‍ട്ടീഷനുകള്‍ unknown partition ആയി ആയിരിക്കും കാണിക്കുക.

വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഉബുണ്ടുവിന്റെ Bootable CD (Live CD) ഇട്ടശേഷം Restart ചെയ്യുക.
   ഉബുണ്ടു ലൈവ് സി.ഡി യില്‍ ബൂട്ട് ചെയ്ത് കയറുക (മുകളിലെ സ്ക്രീനില്‍ ആദ്യ ഓപ്ഷനില്‍ എന്റര്‍). അതിനു ശേഷം 
  മുകളിലെ സ്ക്രീനിലെ Places Menu വില്‍ നിന്നും ഉബുണ്ടുവിന്റെ പാര്‍ട്ടീഷന്‍ mount ചെയ്യുക വെറുതെ ക്ലിക്ക് ചെയ്താല്‍ മതി Desktopല്‍ Open ആയി വരും . പ്രതേകം ശ്രദ്ധിക്കുക mount ചെയ്യേണ്ടത് ഉബുണ്ടു പാര്‍ട്ടീഷനാണ്
  ഉബുണ്ടു 9.10ക്ക് ശേഷം Grub 2 എന്ന പതിപ്പാണ് ഉബുണ്ടു ഗ്രബ്ബിനായി ഉപയോഗിക്കുന്നത് . ഇത് ഉറപ്പുവരുത്താന്‍ [നിർബന്ധമില്ല  Grub 2 ആയിരിക്കും]Mount ചെയുമ്പോള്‍ തുറന്നുവരുന്ന Window യിലെ Boot folder Double Click ചെയ്യുക പിന്നെ തുറന്നു വരുന്ന Grub എന്ന Folder Double Click ചെയ്യുക. Folderല്‍ grub.cfg ആണെങ്കില്‍ Grub2 ആണെന്ന് ഉറപ്പിക്കാം.

അല്ലെങ്കില്‍ Termilal Open ചെയ്ത ശേഷം grub-install -v എന്ന command Type ചെയ്യുക.
grub-install (GNU GRUB 1.97~beta4)
എന്ന ഒരു message വരും . GNU GRUB 1.96 ഓ അതില്‍ കൂടുതലോ ആണ്
കാണിക്കുന്നതെങ്കില്‍ GRUB 2 ആണെന്ന് ഉറപ്പിക്കാം.

ഇനി Terminal ഓപ്പണ്‍ ചെയ്ത ശേഷം mount | tail -1 type ചെയ്ത് enter Press ചെയ്യുക

(mount <space> pipe Symbol (backspace ന് താഴെ അല്ലങ്കില്‍ ഇടത്ത്) വീണ്ടും Space പിന്നെ tail എന്ന് type ചെയ്യുക വീണ്ടും space ഇടുക -1 minus One type ചെയ്ത് enter Press ചെയ്യുക )

/dev/sda3 on /media/0d104aff-ec3c-44c8-b811-92b993823159 type ext4 (rw,nosuid,nodev,uhelper=devkit)

മുകളില്‍ കാണിച്ചിരിക്കുന്ന രീതിയിലുള്ള ഒരു മെസ്സേജ് ആയിരിക്കും വരുക, ഈ മെസ്സേജിലെ sda എന്ന ഭാഗവും media/ ശേഷമുള്ള ഭാഗവും നിങ്ങളുടെ System ത്തില്‍ വ്യത്യസ്തതയുണ്ടാകും. /media/0d104aff-ec3c-44c8-b811-92b993823159 എന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക ഇവിടെയാണ് ഗ്രബ്ബ് നിര്‍മ്മിക്കേണ്ടത്.

ഇനി നമുക്ക് ഗ്രബ്ബ് Reinstall ചെയ്യാം . അതിനായി

sudo grub-install --root-directory=/media/0d104aff-ec3c-44c8-b811-92b993823159 /dev/sda
എന്ന നിര്‍ദ്ദേശം type ചെയ്ത് Enter അടിക്കുക.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക /media/0d104aff-ec3c-44c8-b811-92b993823159 എന്ന ഭാഗത്ത് നേരത്തെ mount | tail -1 എന്ന നിര്‍ദ്ദേശം നള്‍കിയപ്പോള്‍ കിട്ടിയ Output ലെ Folder name തന്നെയായിരിക്കണം . select ചെയ്ത് Edit-copy (ടെര്‍മിനലില്‍ ctrl+c work ചെയ്യില്ല പകരം shift+ctrl+c copy ചെയ്യാനും shift+ctrl+v paste ചെയ്യനും ഉപയോഗിക്കാം) edit-paste ചെയ്താല്‍ മതി.
error ഇല്ല എങ്കില്‍
Installation finished. No error reported.
This is the contents of the device map /boot/grub/device.map.
Check if this is correct or not. If any of the lines is incorrect,
fix it and re-run the script `grub-install'.

എന്ന message ലഭിക്കും ഇനിയുള്ള ഭാഗം മുഴുവന്‍ വായിച്ചശേഷം ചെയ്യുക.)

അതിനു ശേഷം computer restart ചെയ്യുക. CD തിരിച്ചെടുക്കാന്‍ മറക്കരുത്.
restart ചെയ്ത് വരുമ്പോള്‍ Ubuntu വിന്റെ Grub തിരിച്ചുവന്നതായി കാണാം . ഉബുണ്ടുവില്‍ ബൂട്ടു ചെയ്ത് കയറിയ ശേഷം ടെര്‍മിനലില്‍
sudo update-grub2
എന്ന നിര്‍ദ്ദേശം നള്‍കി Enter press ചെയ്യുകമുകളില്‍ കണിച്ചിരിക്കുന്ന രീതിയിലുള്ളാ Message വരും. Computer Restart ചെയ്താല്‍ എല്ലാ Entry കളോടും കൂടി Grub2 വന്നതായി കാണാം.

നുറുങ്ങ്:
ubuntu 9.10 ഉള്ള computer ല്‍ ubuntu 10.04 /ubuntu 10.10 ഇന്‍സ്റ്റാള്‍ ചെയ്താല്‍ ചിലപ്പോള്‍ grub ല്‍ ubuntu 10.04 /ubuntu 10.10 ന്റെ entry കാണുന്നില്ല എങ്കിലും sudo update-grub2 എന്ന നിര്‍ദ്ദേശം നല്‍കി Grub പുനസ്ഥാപിക്കാം.
Comments Expected