ഇന്നലെ(21/03/2011) നടന്ന ഗണിതശാസ്ത്രം പരീക്ഷ ചുളുവില്‍ എ+ നേടാന്‍ കാത്തിരുന്നവര്‍ക്കു തിരിച്ചടിയായി. വിശാലമായി വിഷയം മനസ്സിലാക്കിയവര്‍ക്ക് മാത്രം എ+ എന്ന ചോദ്യകര്‍ത്താവിന്‍റെ ലക്ഷ്യം സാക്ഷാത്കരിക്കുന്ന തരത്തിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണവും. നിര്‍മ്മിതിവിഭാഗത്തിലെ രണ്ട്ചോദ്യങ്ങളാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കിയതെന്ന് പൊതുവെ അഭിപ്രായം ഉണ്ടായി. എ+ കിട്ടണമെങ്കില്‍ വാല്യുചെയ്യുന്ന അദ്ധ്യാപകന്‍ അല്ലങ്കില്‍ ഗ്രേസ്മാര്‍ക്ക് കനിയണമെന്ന് ശരാശരിക്ക് മുകളിലുള്ളവരില്‍ ചിലര്‍.