ഗ്രബ്ബ് ബൂട്ട് ഓഡര്‍ മാറ്റുന്ന വിധം - ഉബുണ്ടു 9.10 വില്‍


 ഉബുണ്ടു 9.10 ല്‍ഗ്രബ്ബ് ബൂട്ട് ഓഡര്‍ മാറ്റുന്നതെങ്ങനെയെന്ന് നോക്കാം.

ഉബുണ്ടു 9.10 ല്‍ ഗ്രബ്ബ് 2 ആണ് ബൂട്ട് ലോഡറായി ഉപയോഗിക്കുന്നത്. menu.lst ക്ക് പകരം  grub.cfg എന്ന automatic ആയി നിര്‍ മ്മിക്കപ്പെടുന്ന ഫയല്‍ ആണ് ഗ്രബിനെ നിയന്ത്രിക്കുന്നത്. ഇതിന് മാറ്റങ്ങള്‍ വരുത്താന്‍ സധാരണ ഉപ്യോക്താവിന് കഴിയാത്തതിനാല്‍ Root ആയി ലോഗിന്‍ ചെയ്തശേഷം  Computer Icon ല്‍  Double Click ചെയ്യുക.

File System icon ല്‍ Double Click ചെയ്യുക.



Etc folder double click ചെയ്യുക


Grub.d Folder Double Click ചെയ്യുക
അപ്പേള്‍ തുറന്നുവരുന്ന folder ലെ 


    * 00_header
    * 05_debian_theme
    * 10_linux
    * 20_memtest86+
    * 30_os-prober
    * 40_custom
എന്നീ ഫയലുകളാണ് grub നെ നിയന്ത്രിക്കുന്നത്
ഇതിലെ 10_linux Ubuntu ഉം   30_os-prober Windows XP/windows 7 യും  ആണ്
boot order മാറാന്‍ 10_linux എന്ന ഫയലില്‍ ക്ലിക്ക് ചെയ്ത ശേഷം  keyboard ലെ F2 എന്ന് key Press ചെയ്യുക(അല്ലങ്കില്‍ Right Click->Rename) 10_linux  മാറ്റി  20_linux എന്നാക്കുക.
  30_os-prober Rename ചെയ്ത് 10_os-prober എന്നാക്കുക.
20_memtest86+ Rename ചെയ്ത് 30_memtest86+ എന്നാക്കുക.

Rename ചെയ്ത് കഴിഞ്ഞാല്‍ Terminal ല്‍ update-grub എന്ന് ടൈപ്പ് ചെയ്ത് Enter Key Press ചെയ്യുക...