C++ in UBUNTU

" ഉബുണ്ടു ഹൈസ്കൂള്‍ വരെയല്ലേ ഉള്ളൂ -ഹയര്‍ സെക്കണ്ടറിയില്‍ ചെന്നാല്‍ വീണ്ടും വിന്‍ഡോസിലേക്ക് പോകണ്ടിവരും കാരണം സി++ ചെയ്യണമെങ്കില്‍ വിന്‍ഡോസിലല്ലേപറ്റൂ “-ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഇതാ ഒരു മറുപടി. വിന്‍ഡോസില്‍ ചെയ്യുന്നതുപോലെ തന്നെ ഉബുണ്ടുവിലും c++ ചെയ്യാം.അതിനായി ഉബുണ്ടുവില്‍ .



Step-1

ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ടെര്‍മിനലില്‍ (ആപ്ളിക്കേഷന്‍->ടെര്‍മിനല്‍ )


apt-get install dosbox OR sudo aptitude install dosbox  എന്നു ടൈപ്പ് ചെയ്യുക

അല്ലെങ്കില്‍ ഇവിടെ   നിന്നും ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം
ഫയല്‍ ഡൗണ്‍ലോഡ് ചെയ്തതാണെങ്കില്‍ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi install packager select ചെയ്യുക

Step-2
ഇനി
c++ installation file Download ചെയ്യാം
അത് ഇവിടെ ക്ലിക്ക് ചെയ്യുക 
Download ചെയ്ത് ഫയല്‍ Double Click ചെയ്ത് extract ചെയ്യുക .അപ്പോള്‍ കിട്ടുന്ന setup എന്ന ഫോള്‍ഡര്‍ ഹോമിലേക്ക് പേസ്റ്റ് ചെയ്യുക.

Step-3
നേരത്തെ Install ചെയ്ത “DOSBox Emulator” Application-Games ഇല്‍ നിന്നും Click ചെയ്ത് Open ചെയ്യുക
\> പ്രോമ്പ്റ്റില്‍
 


mount c ~ ( mount space c space ~ അവസാനം നല്‍കിയിരിക്കുന്ന ചിഹ്നം esc താഴെ left to
One)
എന്നു ടൈപ്പ് ചെയ്യുക enter അടിക്കുക അപ്പോള്‍ Drive c is mounted as local directory....... എന്ന മെസ്സേജ് വരും .
അതിനു ശേഷം c: എന്ന നിര്‍ദ്ദേശം പ്രോമ്പ്റ്റില്‍ നല്കുക 
enter അടിക്കുക
അടുത്ത നിര്‍ദ്ദേശം
cd setup enter അടിക്കുക
അടുത്ത നിര്‍ദ്ദേശം
install enter അടിക്കുക
ഈ സ്ക്രീനില്‍ enter അടിക്കുക


ഈ സ്ക്രീനില്‍ Enter the source drive to use : A എന്നതിലെ A മാറ്റി C ആക്കുക enter അടിക്കുക

അടുത്ത സ്ക്രീനില്‍ 

 
\SETUP എന്നതിന് ഒരു മാറ്റവും വരുത്തേണ്ട enter അടിക്കുക

അടുത്ത സ്ക്രീനില്‍ 
Down arrow press ചെയ്ത് start installation എന്ന ഓപ്ഷനിലേക്ക് കൊണ്ടുവന്ന് enter അടിക്കുക

കുറച്ചുനേരം കാത്തിരിക്കുക ( installation നടക്കുകയാണ്)
ഈ സ്ക്രീന്‍ കണ്ടുകഴിഞ്ഞാല്‍ installation കഴിഞ്ഞു. ഇനി ഏതെങ്കിലും കീ പ്രെസ്സ് ചെയ്താല്‍ Readme/Help ഫയല്‍ കാണാം അതു ആവശ്യമില്ലെങ്കില്‍ രണ്ടുപ്രാവശ്യം esc key press ചെയ്യുക താഴെ കാണുന്ന സ്ക്രീനില്‍ എത്തിച്ചേരും





 
അവിടെ cd \tc\bin എന്നു ടൈപ്പ് ചെയ്ത് enter അടിക്കുക

ഇനി

tc എന്ന് ടൈപ്പ് ചെയ്തു നോക്കൂ വിന്ഡോസില്‍ കാണുന്നതുപോലെ തന്നെ C++ അല്ലേ...
സ്ക്രീന്‍ വലുതാക്കന്‍ alt+enter 

അടുത്തപ്രാവശ്യം ചെയ്യുമ്പോള്‍
Application-Games ഇല്‍ നിന്നും “DOSBox Emulator” Open ചെയ്യുക
താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുക
നിര്‍ദ്ദേശങ്ങള്‍
  1. mount c ~
  2. c:
  3. cd \tc\bin
  4. tc
ഓരോന്നും കഴിഞ്ഞ് enter അടിക്കുക
DOSBox ല്‍ നിന്നും പുറത്തു പോകാന്‍ exit


പഴയ ഡോസ് ഗെയിംസ് കളിക്കാന്‍ game folder home ല്‍ paste ചെയ്യുകശേഷം അപ്പ്ലിക്കേഷന്‍ -ഗെയിംസ് -DOSBoxemulator
  1. mount c ~
  2. c:
  3. cd   ഗെഇം  ഫോള്‍ഡര്‍ 
    പിന്നെ ഗെഇം  ന്റെ പേര് .exe type ചെയ്യുക