മങ്ക്ളീഷും മലയാളവും

ഉബുണ്ടുവില്‍ മലയാളത്തിലോ हिन्दी യിലോ മറ്റ് ഭാഷകളിലോ ടൈപ്പ് ചെയ്യാന്‍ ആ ഭാഷകളിലെ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് layout കള്‍ക്കായി അലയണ്ട.ആ ഭാഷകള്‍ ഇംഗ്ലീഷില്‍ തന്നെ ടൈപ്പ് ചെയ്യാം നമ്മുടെ മംഗ്ലീഷ് പോലെ ഹിന്ദിക്ക് ഹിംഗ്ലീഷ് തമിഴിന് തംഗ്ലീഷ് . അത് ഇഷ്ടമല്ലാത്തവര്‍ക്ക് Inscript. എല്ലാം ഒരുകുടക്കീഴില്‍ Ibus ലൂടെ. പലര്‍ക്കും അറിയാവുന്നതായിരിക്കും പക്ഷേ എനിക്കറിയില്ലായിരുന്നു. എങ്ങനെയെന്നു നോക്കാം .

സ്റ്റെപ്പ് ഒന്ന്.
System->preferences->IBus Preferences
Yes ക്ലിക്ക് ചെയ്യുക അപ്പോള്‍ താഴെ കാണുന്ന രീതിയിലുള്ള മെസ്സേജ്ബോക്സ് ലഭിക്കും 
  OK ക്ലിക്ക് ചെയുക അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ വരും
ഈ വിന്‍ഡോയിലെ Input Method എന്ന Tab ല്‍ ക്ലിക്ക് ചെയ്യുക
 
അതിനു ശേഷം Select an Input Method എന്ന button ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കിട്ടുന്ന വിന്‍ഡോയില്‍ നിന്നും ഇഷ്ടമുള്ള ഭാഷയും അതിന്റെ input methodഉം select ചെയ്യുക Add button click ചെയ്യുക. മംഗ്ലീഷ് പോലെ ഹിംഗ്ലീഷ് തംഗ്ലീഷ് എന്നതിന് itrans Malayalam മംഗ്ലീഷിന് മൊഴി select ചെയ്താലും മതി. ഇന്‍സ്ക്രിപ്റ്റ് അറിയാവുന്നവര്‍ക്ക് ആഭാഷയുടെ inscript select ചെയ്താല്‍ മതി. ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ select ചെയ്യാവുന്നതുമാണ്.
ആവശ്യത്തിനുള്ളവ Select ചെയ്ത്കഴിഞ്ഞാല്‍ close button click ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന രീതിയിലുള്ള ഒരു keyboard ന്റെ ചിത്രം System Notification Area യില്‍ വരും . ഏതെങ്കിലും Word processor ഓപണ്‍ ചെയ്ത് 
icon click ചെയ്യുക
  അവിടെ ക്ലിക്ക് ചെയ്ത് input Method Select ചെയ്യാം .
  ടൈപ്പ് ചെയ്ത് തുടങ്ങാം 
Keyboard ലെ Control Key യും spacebarഉം press ചെയ്താല്‍ Disable ആയി English ലേക്ക് തിരിച്ചുപോകും .
Ibus ലേക്ക് പുതിയ ഭാഷകള്‍ കൂട്ടിച്ചേര്‍ക്കാന്‍, Delete ചെയ്യാന്‍ ibus close ചെയ്യാന്‍ notification area യിലെ keyboard icon ല്‍ right click ചെയ്താല്‍ മതി.
ADD/Delete ചെയ്യാന്‍ select preferences .
പുതിയ ഭാഷകള്‍ ചേര്‍ത്താല്‍ notification area യിലെ keyboard icon ല്‍ right click ചെയ്ത് restart Option Select ചെയ്യുന്നത് നല്ലത്.
  Computer ON ചെയ്ത് വരുമ്പോള്‍ തന്നെ Ibus open ആവാന്‍ Ibus നെ Startup Application ല്‍ കൊണ്ടുവന്നാല്‍ മതി. അതിനായി  
System-preferences-startup application
അപ്പോള്‍ 
 
മുകളില്‍ കാണുന്ന വിന്‍ഡോ open ആകും അവിടെ Add Button Click ചെയ്യുക. അപ്പോള്‍ 
  മുകളില്‍ കാണുന്ന വിന്‍ഡോ open ആകും അവിടെ command എന്നിടത്ത് ibus-daemon എന്ന് type ചെയ്യുക add button click ചെയ്യുക.
  ഇതുപോലെ ഏത് ആപ്ലിക്കേഷനും system boot ആയി വരുമ്പോള്‍ open ആകണമെങ്കില്‍ ഇങ്ങനെ നല്‍കിയാല്‍ മതി.Windows ലെ start up പോലെ.
 
കഴിഞ്ഞു.................
ഇതാ Transliteration Keyboard Layout
By.  Lathika.K.G & Sreelekshmi.S.L