ഐ.സി.ടി സ്കീമില്‍ ലഭിച്ച HP Deskjet F2488 ല്‍ ഫോട്ടോ സ്കാന്‍ ചെയ്യാന്‍ (ഉബുണ്ടു.10.04)

ആദ്യം  വളരെ എളുപ്പം  ചെയ്യാവുന്ന ഒരു രീതി.
ഉബുണ്ടു 10.04(Edu Ubuntu) വില്‍ ഈ All in One Printerന്റെ Driver ഉള്ളതിനാല്‍ പ്രത്യേക Installation ആവശ്യമില്ല.
Scanner Connect ചെയ്യുക.System Notification Area യില്‍ താഴെ കാണുന്നവ ദൃശ്യമാകും  
ഇനി application-Graphics-Simple Scan
Scan ചെയ്യേണ്ട Photo/Document വച്ച ശേഷം  Simple ScanലെScan Button Press ചെയുക.
കുറച്ച് കാത്തിരിക്കുക. സ്കാന്‍ ചെയ്യപ്പെട്ട ഫൊട്ടോ അല്പസമയശേഷം(ഒരു Red Line Top to Bottom Move ചെയ്തശേഷം  )  ദൃശ്യമാകും.
ഞാന്‍ സ്കാന്‍ ചെയ്ത ഫോട്ടോ
മുഴുവനും  ആവശ്യമുണ്ടെങ്കില്‍ Save Button Click ചെയ്യുക
ഇത്രയും  ആവശ്യമില്ലല്ലോ ആവശ്യമുള്ള ഭാഗം  മാത്രം  Crop Tool ഉപയോഗിച്ച് മുറിച്ചെടുക്കാം  അതിനായി

Crop tool Click ചെയ്യുക

Scan ചെയ്ത് Area Selected ആവും  അതിന്റെ ഓരോ side ലും ക്ലിക്ക് ചെയ്ത് (Pointer മാറും  ) അകത്തേക്ക് ആവശ്യത്തിന് അനുസരിച്ച് Drag ചെയ്യുക.

ചെറുതാക്കിയ ശേഷം  Save Button Click ചെയ്യുക.
ലൊക്കേഷന്‍ സെലക്റ്റ് ചെയ്ത ശേഷം  save. ഫയല്‍ .jpg യായി Save ആകും.
ജിമ്പിലൂടെ ചെയ്യാന്‍ 
File-Create-xsane-Device Dialog
തുറന്നുവരുന്ന windowയിലെ scan button press ചെയ്യുക.
കാത്തിരിക്കുക ചിത്രം  ജിമ്പ് canvasല്‍ ദൃശ്യമാകും.
കുറച്ചുകൂടി കാര്യക്ഷമമായി ഉപയോഗിക്കാന്‍ മുകളില്‍ കാണിച്ചിരിക്കുന്ന Window യിലെ Window menuവില്‍ ക്ലിക്ക് ചെയ്ത് Show പ്രിവ്യൂ ക്ലിക്ക് ചെയ്യുക.(ചുവടെ നല്‍കിയിരിക്കുന്ന windowഇല്ല എങ്കില്‍ മാത്രം)
 

  

ഇവിടെ acquire preview Button click ചെയ്യുക. കിട്ടുന്ന പ്രിവ്യൂവിലെ ആവശ്യമുള്ള(Scan ചെയ്യേണ്ട)ഭാഗം  മാത്രം  സെലക്റ്റ് ചെയ്യുക. Xsane window യിലെ Scan Button Click ചെയ്യുക.Scanned Image Gimp Canvasല്‍ വരും.
ശ്രീലക്ഷ്മി.എസ്സ്.എല്‍