എസ്സ്.എസ്സ്.എല്‍.സി ഇന്‍വിജിലേറ്റര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

 1. സമയം  1: 30  
 • ഹാള്‍ടിക്കറ്റ്  കൈവശമുള്ളവരെ മാത്രം  പരീക്ഷാ ഹാളില്‍ ഇരിക്കാന്‍ അനുവദിക്കുക.
 • ഹാള്‍ടിക്കറ്റും  ഫോട്ടോയും  ഒപ്പും  നോക്കി പരീക്ഷാര്‍ത്ഥിയെ തിരിച്ചറിഞ്ഞ് Attendance  രേഖപ്പെടുത്തുക. മെയിന്‍ ഷീറ്റ് നല്‍കുക.
 • കൂള്‍ ഓഫ് ടൈം  ആരംഭിക്കുന്ന 1:45 ന് മുമ്പ് മെയിന്‍ഷീറ്റ് പൂരിപ്പിക്കുവാന്‍ നിര്‍ദ്ദേശം  നള്‍കുക.
 • മെയിന്‍ഷീറ്റില്‍ പരീക്ഷാര്‍ത്ഥി അക്കത്തിലും  അക്ഷരത്തിലും രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്. 
 • ഇന്‍വിജിലേറ്റര്‍ രജിസ്റ്റര്‍ നമ്പര്‍ വിഷയം  എന്നിവ ഒത്തുനോക്കി മെയിന്‍ ഷീറ്റില്‍ Dated Signature ഇടുക.
 • ചോദ്യപ്പേപ്പര്‍ അടങ്ങിയ കവര്‍ തുറന്നിട്ടില്ലാ എന്ന് ഉറപ്പുവരുത്തിയ ശേഷം  പരീക്ഷാര്‍ത്ഥികളെ ബോദ്ധ്യപ്പെടുത്തി രണ്ടു പരീക്ഷാര്‍ത്ഥികളെകൊണ്ട് പേര് രജിസ്റ്റര്‍ നമ്പര്‍ എന്നിവ എഴുതിച്ച് ഒപ്പുവെക്കേണ്ടതാണ് 
 • ചോദ്യപ്പേപ്പറിന്റെ കോഡ്, വിഷയം, തീയ്യതി എന്നിവ ഇന്‍വിജിലേറ്റര്‍ ഉറപ്പ് വരുത്തണം 
 • ചോദ്യപ്പേപ്പര്‍ അടങ്ങിയ കവര്‍ 1:40 ന് തുറക്കാവുന്നതും  ചോദ്യപ്പേപ്പറുകളുടെ എണ്ണവും  വിഷയവും  ഉറപ്പുവരുത്തിയ ശേഷം  1:45 ന് വിതരണം  ചെയ്യാവുന്നതുമാണ് 
 •  ചോദ്യപ്പേപ്പറിന്റെ 1,3,5 പേജ്ജുകളില്‍ പരീക്ഷാര്‍ത്ഥി രജിസ്റ്റര്‍ നമ്പര്‍ എഴുതി ഒപ്പ് വെക്കണം 
 • കവറിന് പുറത്ത് ലേബലില്‍ തന്നിരിക്കുന്ന certificate കവറില്‍ എഴുതി ഇന്‍വിജിലേറ്റര്‍ ഒപ്പ് വെക്കുക.
 • ആകെ ചോദ്യപ്പേപ്പറുകളുടെ എണ്ണം  ഉപയോഗിച്ചത് ,ഉപയോഗിക്കാത്തത് , റൂംനമ്പര്‍ എന്നിവ കൂടി കവറിന് പുറത്ത് എഴുതുക.
 • ബാക്കി ചോദ്യപ്പേപ്പറുകള്‍ ഉണ്ട് എങ്കില്‍ അത് കവറിലിട്ടശേഷം  സെല്ലോ ടേപ്പ് വെച്ച് ഒട്ടിക്കേണ്ടതാണ്
 • ഇന്‍വിജിലേറ്റര്‍ ചോദ്യപ്പേപ്പര്‍ വായിക്കാനായി എടുക്കാന്‍ പാടില്ല 
 • മാക്സിമം  20 പരീക്ഷാര്‍ത്ഥികള്‍ വരെയുള്ള പരീക്ഷാഹാളിലെ  സീറ്റിങ്ങ് പ്ലാന്‍ പരിശോധിക്കുകയും  തന്റെ ബന്ധുക്കളാരും  ഹാളില്‍ പരീക്ഷക്ക് ഇരിക്കുന്നില്ല എന്ന് ഇന്‍വിജിലേറ്റര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
 • അഡീഷണല്‍ ഷീറ്റില്‍ പരീക്ഷാര്‍ത്ഥി രജിസ്റ്റര്‍ നമ്പര്‍ അക്കത്തില്‍ മാത്രം  എഴുതിയാല്‍ മതിയാകും (സമയ ലാഭം മുന്‍നിര്‍ത്തി). 
 • ഇന്‍വിജിലേറ്ററോ പരീക്ഷാര്‍ത്ഥിയോ പരീക്ഷാ ഹാളില്‍ Mobile Phone ഉപയോഗിക്കാന്‍ പാടില്ല.
 •  വാണിംഗ് ബെല്‍ ഇത്തവണ ഉണ്ടായിരിക്കുന്നതല്ല. പിന്നിടുന്ന അരമണിക്കൂറുകള്‍ പരീക്ഷാര്‍ത്ഥിയെ അറിയിക്കുന്നത് അഭികാമ്യമാണ്. അവസാന ലോങ്ങ് ബെല്‍ അടിക്കുന്നത് വരെ പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥിക്ക് അവസരം  നല്‍കണം.
 • ആകെ Additional sheet used/Page എന്നിവ പരീക്ഷാര്‍ത്ഥി രേഖപ്പെടുത്തി എന്ന്  ഇന്‍വിജിലേറ്റര്‍ ഉറപ്പുവരുത്തേണ്ടതാണ് .
 • എഴുതിക്കഴിഞ്ഞ് ബാക്കിവരുന്ന ഭാഗം  ഉണ്ട് എങ്കില്‍ ചരിഞ്ഞ ഒരു വെട്ട് ഇടാന്‍ പരീക്ഷാര്‍ത്ഥിയോട് ആവശ്യപ്പെടു
 • എല്ലാ പരീക്ഷാ പേപ്പറും  തിരിച്ചുവാങ്ങിയ ശേഷം  മാത്രം  പരീക്ഷാര്‍ത്ഥികളെ ഹാള്‍ വിടാന്‍ അനുവദിക്കുക.
 • ഇന്‍വിജിലേറ്റര്‍ക്കും  പരീക്ഷാര്‍ത്ഥിക്കും  എല്ലാവിധ നന്മകളും  നേരുന്നു. നിര്‍ദ്ദേശങ്ങള്‍ ആധികാരികമല്ല.