മധുരം ഈ മലയാളം

തുടക്കം  നന്നായി 
ഇന്നു (14/03/2011) നടന്ന SSLC മലയാളം  പരീക്ഷ മധുരതരമായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍. ബിലോ ആവറേജിനും  ആവറേജിനും  Above ആവറേജിനും  പരീക്ഷ ഒരുപോലെ എളുപ്പമായിരുന്നു. സമയ ക്ലിപ്തത പാലിക്കാഞ്ഞതിനാല്‍ അവസാന ചോദ്യത്തിന്റെ ഉത്തരം  പൂര്‍ത്തിയാക്കന്‍ കഴിയാഞ്ഞ ഹതഭാഗ്യരെയും  കാണാന്‍ അഴിഞ്ഞു. ശരിയായ രീതിയില്‍ സമയക്ലിപ്തത പാലിച്ചവര്‍ 10 മിനിട്ടിന് മുന്‍പേ എഴുതിക്കഴിഞ്ഞു.
ആദ്യ ചോദ്യം തന്നെ (ചേരുംപടി ചേര്‍ക്കല്‍ ) വളരെ എളുപ്പമായിരുന്നു. വാണിങ്ങ് ബെല്ല് സമയത്ത് പേപ്പര്‍ കെട്ടാന്‍ പറയാഞ്ഞത് കൂടുതല്‍ സമയം  നല്‍കി. മിക്കവാറും  പേരും A+ ഉറപ്പാക്കി പരീക്ഷാ ഹാള്‍ വിട്ടിറങ്ങി. തുടര്‍ന്നും  ഇങ്ങനെ ആയിരിക്കും  എന്ന പ്രതീക്ഷയോടെ പ്രാര്‍ത്ഥനയോടെ... അങ്ങനെ ആവട്ടെ....
നാളെ മലയാളം  പേപ്പര്‍ രണ്ട്